പിഎസ്‌സിയില്‍ നിന്നും ഉടന്‍ 54 തസ്തികകളില്‍ വിജ്ഞാപനം; വിവിധ ബോര്‍ഡുകളിലേക്ക് അപേക്ഷിക്കാം.

പബ്ലിക് സർവീസ് കമ്മീഷൻ ഉടൻ പുറത്ത് വിടാനിരിക്കുന്ന പുതിയ വിജ്ഞാപനങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിവിധ കോർപ്പറേഷനുകളിലേയും ബോർഡുകളിലേയും സർക്കാർ സ്ഥാപനങ്ങളിലേയും ഒഴിവുകൾ അടങ്ങുന്ന ഈ ലിസ്റ്റ് പ്രകാരം,

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

നിരവധി തസ്തികകളിലേക്കുള്ള നിയമനത്തിനായി ഉടൻ വിജ്ഞാപനങ്ങൾ പ്രതീക്ഷിക്കാം. എൽ.ഡി. ടൈപ്പിസ്റ്റ്, വിവിധ വകുപ്പുകളിലേയും സ്ഥാപനങ്ങളിലേയും ആയമാർ, ഹൗസിങ് ബോർഡിലെ അസിസ്റ്റന്റുകൾ തുടങ്ങി നിരവധി തസ്തികകളാണ് ഒഴിവിലുളളത്.പ്രധാനമായ ഒഴിവുകളിൽ അസിസ്റ്റന്റ് പ്രൊഫസർ (മെഡിക്കൽ എജ്യുക്കേഷൻ വിഭാഗം, ലോ കോളേജുകൾ), ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, റിസർച്ച് അസിസ്റ്റന്റ് (മൈക്രോബയോളജി), ജൂനിയർ ഇൻസ്ട്രക്ടർ (വെൽഡർ), ട്രെയിനിംഗ് ഇൻസ്ട്രക്ടർ (പ്ലംബർ), ഓഫ്സെറ്റ് പ്രിന്റിംഗ് മെഷീൻ ഓപ്പറേറ്റർ ഗ്രേഡ് II, സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് (SBCID) എന്നിങ്ങനെ നിരവധി വിഭാഗങ്ങളിൽ ഒഴിവുകളുണ്ട്.അത് കൂടാതെ, നഴ്‌സ് ഗ്രേഡ് II (ഗവൺമെൻ്റ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകൾ), ഓവർസിയർ ഗ്രേഡ് III (കേരള വാട്ടർ അതോറിറ്റി), വാച്ച്മാൻ, പ്യൂൺ, ഹൈസ്കൂൾ ടീച്ചർ (മലയാളം മീഡിയം, അറബിക്, മാത്തമാറ്റിക്സ് – തമിഴ് മീഡിയം), ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്, ഉറുദു), ഫാർമസിസ്റ്റ് ഗ്രേഡ് II (മോഡേൺ മെഡിസിൻ, ആയുര്‍വേദം, ഹോമിയോ), ലൈന്മാൻ, പൊലീസ് കോൺസ്റ്റബിള്‍ (ആംഡ് പോലീസ് ബറ്റാലിയൻ), അഗ്രികൾച്ചറൽ ഓഫീസർ, ക്ലർക്ക് (കന്നഡയും മലയാളവും അറിയുന്നവർക്ക്), അസിസ്റ്റന്റ് മാനേജർ (സിവിൽ), അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ) എന്നീ തസ്തികകളിലും നിയമനം പ്രതീക്ഷിക്കാം.ഇതോടൊപ്പം, മേയ് 24-ന് സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പ്രിലിമിനറി പരീക്ഷയുടെ ആദ്യ ഘട്ടവും, സബ് ഇൻസ്പെക്ടർ പ്രിലിമിനറി പരീക്ഷയും നടക്കാനിരിക്കുന്നതായി അറിയിപ്പ് പുറത്തുവന്നിട്ടുണ്ട്.അപേക്ഷകർ എല്ലാ വിജ്ഞാപനങ്ങളുടെയും യോഗ്യതാ മാനദണ്ഡങ്ങൾ, സിലബസ്, പരീക്ഷാ രീതി എന്നിവ കൃത്യമായി മനസ്സിലാക്കണമെന്നും കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റ് (www.keralapsc.gov.in) പതിവായി സന്ദർശിക്കണമെന്നും അധികൃതർ അറിയിച്ചു. പരീക്ഷകൾക്ക് അടിയന്തരമായി സ്ഥിരീകരണം നൽകേണ്ട അവസാന തീയതികളും സമയബന്ധിതമായി ശ്രദ്ധിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top