വയനാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾ ശക്തമാക്കി.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
എടക്കൽ ഗുഹയിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിരോധിച്ചാണ് നടപടി. കുറുവ ദ്വീപ്, കാന്തൻപാറ വെള്ളച്ചാട്ടം, പൂക്കോട് തടാകം, കർളാട് ടൂറിസം കേന്ദ്രം എന്നിവിടങ്ങളിലെ ബോട്ടിങ് സർവീസുകളും നിർത്തിവച്ചു. പാർക്കുകൾ പ്രവർത്തിക്കുന്നതായിരുന്നാലും, ജില്ലയിലെ ജലവിനോദങ്ങൾക്കും സാഹസിക ടൂറിസം പ്രവർത്തനങ്ങൾക്കും താൽക്കാലിക വിലക്കേർപ്പെടുത്തിയതായി ഡിടിപിസി സെക്രട്ടറി അറിയിച്ചു.