കേരള പൊലിസില്‍ സ്പെഷ്യല്‍ കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റ്

കേരള പബ്ലിക് സർവീസ് കമ്മീഷൻ എസ്.സി, എസ്.ടി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് മാത്രമായി പൊലീസ് കോൺസ്റ്റബിൾ (ട്രെയിനി) തസ്തികയിൽ പ്രത്യേക റിക്രൂട്ട്‌മെന്റിന് വിജ്ഞാപനം പുറത്തിറക്കി.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

ജില്ലാതലത്തിലാണ് നിയമനം നടക്കുന്നത്. ഒഴിവുകൾ എറണാകുളം, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ്.തസ്തിക ആംഡ് പൊലീസ് ബറ്റാലിയനിലേയ്ക്ക് ആകും. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 31,100 രൂപ മുതൽ 66,800 രൂപ വരെയുള്ള ശമ്പളമാണ് ലഭിക്കുക. അപേക്ഷിക്കാൻ യോഗ്യരായവർ 18 വയസ്സിനു മുകളിൽ 31 വയസ്സിനകത്തായിരിക്കണം. അപേക്ഷകർ 1994 ജനുവരി 2നും 2007 ജനുവരി 1നും ഇടയിൽ ജനിച്ചവരായിരിക്കണം. വിമുക്ത ഭടൻമാർക്ക് 41 വയസ് വരെ പ്രായപരിധിയിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.വിദ്യാഭ്യാസ യോഗ്യതയായി ഹയർ സെക്കണ്ടറി പാസായിരിക്കേണ്ടതുണ്ട്. പുരുഷ ഉദ്യോഗാർത്ഥികൾക്കേ ഈ തസ്തികയ്ക്ക് അപേക്ഷിക്കാനാവൂ. വനിതകൾക്കും ഭിന്നശേഷിയുള്ളവർക്കും ഈ ഒഴിവ് ബാധകമല്ല. കുറഞ്ഞത് 160 സെ.മീറ്റർ ഉയരവും 76 സെ.മീറ്റർ നെഞ്ചളവും 5 സെ.മീറ്റർ എക്സ്പാൻഷനും ആവശ്യമുണ്ട്.ഉദ്യോഗാർത്ഥികൾ കായിക മികവിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കപ്പെടുക. 100 മീറ്റർ ഓട്ടം, ഹൈജംപ്, ലോങ്ങ് ജംപ്, ഷോട്ട്പുട്ട്, ക്രിക്കറ്റ് ബോൾ ത്രോ, റോപ്പ് ക്ലൈംബിംഗ്, പുൾ അപ്പ്, 1500 മീറ്റർ ഓട്ടം എന്നീ മത്സരങ്ങളിൽ ഏതെങ്കിലും അഞ്ച് ഇനങ്ങളിൽ വിജയം നേടേണ്ടതുണ്ട്.താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ കേരള പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കണം. ആദ്യമായാണ് അപേക്ഷിക്കുന്നതെങ്കിൽ One Time Registration നിർവഹിക്കേണ്ടതുണ്ടാകും. ശേഷം കാറ്റഗറി നമ്പർ തിരഞ്ഞെടുക്കുന്നതിലൂടെ ഓൺലൈൻ വഴി അപേക്ഷ നൽകാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 4, 2025 ആണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top