ശക്തമായ മഴ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി ; മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശവുമായി മുന്നോട്ടുവന്നിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ഡെങ്കിപ്പനി, എലിപ്പനി, വയറിളക്കം, മഞ്ഞപ്പിത്തം,

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

ടൈഫോയിഡ് എന്നിവ അടക്കമുള്ള പകർച്ചവ്യാധികളുടെ സാധ്യത ഉയർന്നിരിക്കുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.ജില്ലാ ആരോഗ്യ വിഭാഗങ്ങൾക്കും ആശുപത്രികൾക്കും മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് നിർദേശിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. വെള്ളം കയറാനുള്ള സാധ്യതയുള്ള ആശുപത്രികൾ ബദൽ സൗകര്യങ്ങൾ ഒരുക്കണമെന്ന് നിർദേശിച്ചു. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാൻ മുൻകൂട്ടി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.ദുരിതാശ്വാസ ക്യാമ്പുകൾ ആരോഗ്യ മാർഗനിർദേശങ്ങൾ കർശനമായി പാലിച്ച് പ്രവർത്തിക്കണമെന്നും ജലജന്യ രോഗങ്ങൾ തടയുന്നതിനായി തിളപ്പിച്ച വെള്ളം കുടിക്കണമെന്നും ആരോഗ്യ വകുപ്പ് ഓർമ്മിപ്പിക്കുന്നു. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്ന് മുന്നറിയിപ്പുണ്ട്.കൊതുകുനശീകരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. എലിപ്പനി പ്രതിരോധത്തിനായി ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നവർ ഗംബൂട്ട്, ഗ്ലൗസ് തുടങ്ങിയ സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കണം. കെട്ടിക്കിടക്കുന്ന വെള്ളത്തിലിറങ്ങുന്നവർ കൈകാലുകൾ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുക. ആവശ്യമെങ്കിൽ ഡോക്സിസൈക്ലിൻ ഗുളിക ഉപയോഗിക്കണമെന്നും നിർദേശം നൽകി.മഞ്ഞപ്പിത്തം, വയറിളക്കം, ടൈഫോയിഡ് പോലുള്ള രോഗങ്ങൾ വ്യാപിക്കാതിരിക്കാൻ വ്യക്തിഗത ശുചിത്വം പാലിക്കേണ്ടതുണ്ട്. മഞ്ഞപ്പിത്തം ബാധിച്ചവർ ഭക്ഷണം പാകം ചെയ്യരുത്; അവരുടെ ഉപയോഗിക്കുന്ന വസ്തുക്കളും മറ്റുള്ളവരുമായി പങ്കിടരുത്. ഭക്ഷണം കഴിക്കുന്നതിന് മുമ്പും മലമൂത്ര വിസർജ്ജനത്തിന് ശേഷവും കൈകൾ സോപ്പുപയോഗിച്ച് കഴുകാൻ പ്രത്യേക ശ്രദ്ധ വേണമെന്നും മന്ത്രിയുടെ മുന്നറിയിപ്പ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top