മഴ ശക്തമായതിനെ തുടർന്ന് സുൽത്താൻ ബത്തേരി താലൂക്കിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തനമാരംഭിച്ചു.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
നെന്മേനി വില്ലേജിലെ പാമ്പുംകുനി പ്രദേശത്ത് വെള്ളം കയറിയതിനെ തുടർന്നാണ് മുന്നോടിയായി ക്യാമ്പ് തുറന്നത്. മൂന്നാംതരം പ്രളയഭീഷണിയിലായ മൂന്ന് കുടുംബങ്ങളെയാണ് കോളിയാടി എയു പിഎസ് സ്കൂളിൽ പ്രവർത്തനമാരംഭിച്ച ക്യാമ്പിലേക്ക് മാറ്റിയിരിക്കുന്നത്. കൂടുതൽ മേഖലകളിൽ സ്ഥിതി മോശമാകുന്ന സാഹചര്യമുണ്ടായാൽ മറ്റ് കുടുംബങ്ങളെയും ക്യാമ്പിലേക്ക് മാറ്റാനുള്ള സജ്ജീകരണങ്ങൾ അധികൃതർ ഒരുക്കിയിട്ടുണ്ട്.