മാനന്തവാടി മിനി സിവില്‍ സ്‌റ്റേഷനിൽ കാറ്റിലും മഴയിലും നാശനഷ്ടം

മാനന്തവാടി: കഴിഞ്ഞ രാത്രിയിലുണ്ടായ ശക്തമായ കാറ്റിനും മഴക്കും പിന്നാലെ മാനന്തവാടി മിനി സിവില്‍ സ്‌റ്റേഷനില്‍ വലിയ അപകടം ഒഴിവായി. സ്റ്റേഷനിലെ എഇഒ, വ്യവസായ ഓഫീസ്, ഭക്ഷ്യ സുരക്ഷാ ഓഫീസ് തുടങ്ങിയവയുടെ മുന്‍വശത്ത് സ്ഥാപിച്ചിരുന്ന ഗ്ലാസ് ഭിത്തി പൊട്ടിത്തകര്‍ന്ന് നിലത്തേക്ക് പതിച്ചു. ഇതോടെ ഓഫിസുകളിലേക്ക് മഴവെള്ളം കയറി.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

യാത്രയില്ലായ്മയും അവധിദിനവുമായിരുന്നു കണക്കിലെടുത്താല്‍ വലിയ ദുരന്തം ഒഴിവായതായാണ് ജീവനക്കാരുടെ പ്രതികരണം. രാവിലെ ഓഫീസുകള്‍ തുറക്കുന്നതിനായി ജീവനക്കാര്‍ എത്തിയപ്പോഴാണ് തകര്ച്ചയും വെള്ളം കയറിയതുമെല്ലാം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ജീവനക്കാര്‍ തന്നെ വെള്ളം നീക്കി ഓഫീസുകള്‍ പ്രവര്‍ത്തനക്ഷമമാക്കി.ഗ്ലാസ് ഭിത്തിയുടെ അപകടാവസ്ഥയെക്കുറിച്ച് മുന്‍കൂറായി അധികൃതരെ അറിയിച്ചിരുന്നുവെന്നും, എന്നാല്‍ നടപടിയൊന്നും ഉണ്ടായിരുന്നില്ലെന്നും ജീവനക്കാര്‍ ആരോപിച്ചു. വീണ്ടും ഇത്തരമൊരു സംഭവത്തിന് അവസരമാകുന്നത് ഒഴിവാക്കാനായി അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെടുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top