സ്വർണ്ണവിലയിൽ ഇടിവ്; ഉച്ചയ്ക്ക് ശേഷം കേരളത്തില്‍ കുറഞ്ഞു

കേരളത്തിലെ സ്വര്‍ണവിലയില്‍ ഉച്ചയ്ക്ക് ശേഷം ഉളളത്താളം. രാവിലെ പവന്‌ നാനൂറ് രൂപയോളം ഉയര്‍ന്നിരുന്ന വില ഉച്ചയോടെ താഴ്ന്നതായി വ്യാപാരികള്‍ അറിയിച്ചു. അന്താരാഷ്ട്ര വിപണിയില്‍ വലിയ തോതില്‍ അനുഭവപ്പെട്ട സ്വര്‍ണവില ഇടിവാണ് സംസ്ഥാനത്തെയും ബാധിച്ചത്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

ഡോളറിന്റെ മൂല്യം ശക്തിപ്രാപിച്ചതാണ് വിലയിടിവിന് പ്രധാനകാരണമെന്ന് സാമ്പത്തികവിദഗ്ധര്‍ വ്യക്തമാക്കുന്നു. യുഎസിന്റെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യൂറോപ്പിനെതിരായ അധിക ചുങ്കം നടപടികള്‍ താല്‍ക്കാലികമായി നിർത്തിവെച്ചതോടെയാണ് ഡോളര്‍ കരുത്ത് പ്രകടമാകുന്നത്. ഈ സാഹചര്യമാണ് സ്വര്‍ണവില കുറയാന്‍ ഇടയാക്കിയതെന്നും വിലയിരുത്തപ്പെടുന്നു.ഇന്ന് രാവിലെ കേരളത്തില്‍ പവന്‍ വില 71,960 രൂപയായിരുന്നു. 22 കാരറ്റ് ഗ്രാമിന് 8,995 രൂപയും, 18 കാരറ്റ് ഗ്രാമിന് 7,385 രൂപയുമായിരുന്നു. അതേസമയം, അന്താരാഷ്ട്ര വിപണിയിലെ ഇടിവ് സുതാര്യമാകുന്നതിനിടെ ഉച്ചയോടെ ആഭ്യന്തര വിപണിയും പ്രതികരിച്ചതായി സൂചനയുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top