ഇനി ടിസി ഇല്ലെങ്കിലും സ്‌കൂള്‍ മാറാം; പുതിയ ഉത്തരവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

പൊതു വിദ്യാലയങ്ങളിലെ വിദ്യാർത്ഥി എണ്ണം വർധിപ്പിക്കാനുള്ള ഭാഗമായാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ തീരുമാനം. ഇനി മുതൽ രണ്ടാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ അവകാശ നിയമം പ്രകാരം വയസ്സ് അടിസ്ഥാനമാക്കി ടിസി ഇല്ലാതെ പ്രവേശനം നൽകാവുന്നതാണ്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

പൊതു വിദ്യാലയങ്ങളിൽ വിദ്യാർത്ഥികളുടെ എണ്ണം വർഷംതോറും കുറയുന്നത് ശ്രദ്ധയിൽപ്പെടുത്തി അൺ എയ്ഡഡ് സ്‌കൂളുകളിൽ പഠിക്കുന്നവരെ പൊതുവിദ്യാലയങ്ങളിലേക്ക് ആകർഷിക്കാനാണ് നടപടി. ടിസി നൽകാതെ കുട്ടികളെ പോകാൻ അനുവദിക്കാത്ത ചില അൺ എയ്ഡഡ് സ്ഥാപനങ്ങൾക്ക് തിരിച്ചടിയായായിരിക്കും ഈ പുതിയ തീരുമാനമെന്ന് വകുപ്പിന്റെ വിലയിരുത്തൽ.

ഒൻപതും പത്തും ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് വിദ്യാഭ്യാസ ഓഫീസറുടെ മേൽനോട്ടത്തിൽ വകുപ്പ് തയ്യാറാക്കുന്ന ചോദ്യക്കടലാസ് ഉപയോഗിച്ചുള്ള പ്രവേശന പരീക്ഷയായിരിക്കും നടപടിക്രമം.

കഴിഞ്ഞ അധ്യയനവർഷത്തിൽ അൺ എയ്ഡഡ് മേഖലയിലായി ഒന്നാം ക്ലാസുമുതൽ പത്താം ക്ലാസ് വരെ പഠിച്ച 3.55 ലക്ഷംത്തിലധികം വിദ്യാർത്ഥികളിൽ വലിയൊരു വിഭാഗത്തെ പൊതുവിദ്യാലയങ്ങളിലേക്ക് മാറ്റുന്നതിനാണ് ഈ നടപടി ലക്ഷ്യമിടുന്നത്.

*

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top