കെഎസ്‌ആര്‍ടിസി സ്വിഫ്റ്റില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ ഒഴിവുകള്‍

കേരള സംസ്ഥാന റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (KSRTC) സ്വിഫ്റ്റ് ബസുകളിൽ സർവീസ് നടത്തുന്നതിന് ഡ്രൈവർ കം കണ്ടക്ടർ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾക്ക് ജൂൺ 10 വൈകിട്ട് 5 മണിയ്ക്ക് മുൻപായി http://www.cmd.kerala.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം.ആവശ്യമായ

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

യോഗ്യത:ഹെവി ഡ്രൈവിങ് ലൈസൻസ് നിർബന്ധം.തിരഞ്ഞെടുക്കപ്പെടുന്ന പക്ഷം കണ്ടക്ടർ ലൈസൻസ് myöർപ്പിക്കണം.കുറഞ്ഞത് 5 വർഷത്തെ ഹെവി പാസഞ്ചർ വാഹനത്തിൽ ഡ്രൈവിങ് പരിചയം.പത്താം ക്ലാസ് പാസായിരിക്കണം.വാഹനങ്ങളുടെ പ്രവർത്തനത്തെക്കുറിച്ചും ചെറിയ തകരാറുകൾ പരിഹരിക്കാനുള്ള താൽപര്യവും അറിവും അഭികാമ്യം.പ്രായം: 24 നും 55 നും ഇടയിൽ.നല്ല കാഴ്ചശക്തിയും ആരോഗ്യവുമുള്ളവർക്ക് മുൻഗണന.തെരഞ്ഞെടുപ്പ് നടപടികൾ:അപേക്ഷകളിൽ നിന്നുള്ള പ്രാഥമിക ഷോർട്ട്‌ലിസ്റ്റിംഗിന് ശേഷം എഴുതുപരീക്ഷ, ഡ്രൈവിങ് ടെസ്റ്റ്, അഭിമുഖം എന്നിവയ്ക്കായി തിരഞ്ഞെടുപ്പ് നടത്തും. റാങ്ക് ലിസ്റ്റ് തയാറാക്കി നിയമനം നടത്തും. റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒരു വർഷം.വേതനം:8 മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപ.അധിക മണിക്കൂറുകൾക്ക് 130 രൂപ അലവൻസ്.നിലവിലുള്ള ഇൻസെന്റീവുകളും ബത്തകളും കൂടി ലഭിക്കും.സേവനവേതന വ്യവസ്ഥകൾ വിജ്ഞാപനത്തിൽ വിശദീകരിച്ചിട്ടുണ്ട്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top