ജൂണ്‍ രണ്ടിന് സ്കൂള്‍ തുറക്കും; തീരുമാനത്തില്‍ മാറ്റമില്ലെന്ന് മന്ത്രി

സംസ്ഥാനത്ത് സ്കൂളുകള്‍ ജൂണ്‍ രണ്ടിന് തന്നെ തുറക്കും എന്നാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ ഉറപ്പ്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ രണ്ടിനു സ്കൂൾ തുറക്കില്ലെന്ന

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

അഭ്യൂഹങ്ങൾക്കിടയിലായിരുന്നു മന്ത്രിയുടെ പ്രസ്താവന. നിലവിലെ കാലാവസ്ഥയെ അടിസ്ഥാനമാക്കിയുള്ള അവലോകനത്തിനു ശേഷമാണ് അന്തിമ തീരുമാനം ഉണ്ടാകുക. ഇന്നത്തെയും നാളത്തെയും കാലാവസ്ഥ വിശദമായി വിലയിരുത്തിയ ശേഷം വേണ്ടത് പോലെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.ഇതേസമയം, കനത്ത മഴ ഉണ്ടായിട്ടും സംസ്ഥാനത്ത് എവിടെയും സ്കൂളുകൾക്ക് വലിയ നാശം സംഭവിച്ചിട്ടില്ലെന്നും ഇത്തവണ സ്കൂളുകൾ പൊളിഞ്ഞുവീണിട്ടില്ലെന്നും മന്ത്രി പറഞ്ഞു.ഈ വർഷത്തെ സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ആലപ്പുഴ കലവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ജൂൺ രണ്ടിന് വെച്ച് നടക്കും. ചരിത്രത്തിൽ ആദ്യമായി ഒരു വിദ്യാർഥിനിയുടെ രചനയായ കവിത പ്രവേശനോത്സവ ഗാനമായി ഉപയോഗിക്കും എന്നതും ഈ വർഷത്തെ പ്രവേശനോത്സവത്തിന്റെ പ്രത്യേകതയാണ്. ഒരുക്കങ്ങൾ മുഴുവൻ പൂർത്തിയായതായി മന്ത്രി അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top