വേനലവധി കഴിഞ്ഞ് സ്കൂളുകൾ തുറക്കുമ്പോൾ സാധാരണയായി കനത്ത മഴ അനുഭവപ്പെടാറുണ്ട്. ഇതിന് പ്രധാനമായും കാരണമാകുന്നത് ജൂൺ ആദ്യവാരത്തിൽ കേരളത്തിൽ കാലവർഷം എത്തുന്നതാണ്. എന്നാൽ ഈ വർഷം കാലവർഷം പതിവിനേക്കാൾ എട്ട് ദിവസം മുൻപ് എത്തിയതോടെ, സ്കൂൾ തുറക്കുന്ന സമയത്ത് മഴ തീവ്രമാകാതിരിക്കാൻ സാധ്യതയുണ്ട്. ഇത് കുട്ടികൾക്കും അധ്യാപകർക്കും വലിയൊരു ആശ്വാസമായി മാറുന്നു.കാലാവസ്ഥ വകുപ്പിന്റെ പ്രവചനം പ്രകാരം, ജൂൺ ആദ്യ ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയില്ല.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
ജൂൺ നാലാം തീയതി വരെയുള്ള ദിവസങ്ങളിൽ സംസ്ഥാനത്ത് റെഡ് അല്ലെങ്കിൽ ഓറഞ്ച് അലർട്ടുകൾ ഒന്നും പ്രഖ്യാപിച്ചിട്ടില്ല. സ്കൂൾ തുറക്കുന്ന ദിവസം എന്നത് ജൂൺ മൂന്നിനാണ്, ആ ദിവസം കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത ദിവസങ്ങളിൽ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാകും മഞ്ഞ അലർട്ട് ബാധകമാകുന്നത്.ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്ററിൽ നിന്ന് 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമ്പോഴാണ് ശക്തമായ മഴ എന്നതായി കണക്കാക്കുന്നത്. അതിനാൽ മഴയുണ്ടാകുമെന്ന് മനസ്സിലാക്കിയാലും ഇത് അധ്യയനത്തെ കുറച്ചുമാത്രം ബാധിക്കുമെന്നതാണ് പ്രാധാന്യമുള്ളത്.