കേരള സർക്കാരിന് കീഴിലുള്ള ക്ലീൻ കേരള കമ്ബനിയിൽ അസിസ്റ്റന്റ് മാനേജർ തസ്തികയിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. വയനാട് ജില്ലാ ഓഫീസിലാണ് ഒഴിവുള്ളത്.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
ജൂൺ 11-നാണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.ഈ തസ്തികയ്ക്ക് 35 വയസിന് താഴെയുള്ളവർക്ക് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ ബിരുദം ഉണ്ടായിരിക്കണം. എഞ്ചിനീയറിംഗ്, എംബിഎ, എംഎസ് ഡബ്ല്യു, എംടെക് തുടങ്ങിയ യോഗ്യതയുള്ളവർക്ക് ഇന്റർവ്യൂയിൽ അഞ്ചു മാർക്ക് അധികമായി നൽകും.ബിരുദധാരികൾക്ക് കുറഞ്ഞത് 5 വർഷം, ബിരുദാനന്തര ബിരുദം ഉള്ളവർക്ക് 3 വർഷം ജോലിപരിചയം വേണ്ടിവരും. ക്ലീൻ കേരള, ശുചിത്വ മിഷൻ, ഹരിതകേരളം, കുടുംബശ്രീ, തദ്ദേശ സ്ഥാപനങ്ങൾ തുടങ്ങിയവയിൽ ജോലി ചെയ്തിട്ടുള്ളവർക്ക് 2 വർഷം പരിചയം മതിയാകും.തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 25,000 രൂപ ശമ്പളം ലഭിക്കും.അപേക്ഷ ഫോമും ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ സ്വഭാവ സർട്ടിഫിക്കറ്റും സഹിതം നോട്ടിഫിക്കേഷനിൽ നൽകിയ വിലാസത്തിൽ ജൂൺ 11-ന് മുമ്പായി എത്തിക്കണം. കവറിന്റെ പുറത്ത് “അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്കുള്ള അപേക്ഷ” എന്ന് എഴുതണം. ഇന്റർവ്യൂ തീയതിയും സമയവും പിന്നീട് അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കാം.