കേരളത്തില്‍ കാലവര്‍ഷം വീണ്ടും ശക്തമാകുന്നു; മഴ മുന്നറിയിപ്പുകള്‍ അറിയാം..

ഇfടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തിപ്രാപിക്കുന്നു. ഈ ആഴ്ച കാലവർഷം സജീവമാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കാലവർഷക്കാറ്റ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലുണ്ടായിരുന്ന ദുർബലത അവസാനിച്ച് വീണ്ടും ശക്തരാകുമെന്ന് കാലാവസ്ഥാ നിരീക്ഷകരുടെ

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

വിലയിരുത്തൽ.നാളെമുതൽ കാറ്റിന്‍ ശക്തി കൂടും, അതനുസരിച്ച് സംസ്ഥാനത്താകമാനം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പുണ്ട്. പ്രത്യേകിച്ച് മധ്യ-വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴ പ്രതീക്ഷിക്കുന്നത്. തെക്കൻ ജില്ലകളിലെ മലയോര മേഖലകളിലും ഇടവേളകളില്‍ ശക്തമായ മഴയും കാറ്റും ഉണ്ടാകാം.നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തനിവാരണപ്രവർത്തനങ്ങൾക്കായും ജാഗ്രതയ്ക്ക് വേണ്ടിയും ബന്ധപ്പെട്ട അധികൃതർ മുന്നൊരുക്കങ്ങളിലേക്ക് നീങ്ങുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top