താമരശ്ശേരി ചുരത്തിലെ യാത്രാ സൗകര്യങ്ങളിൽ വലിയ മാറ്റം വരുന്നു

താമരശ്ശേരി ചുരത്തിലെ അപകടഭീഷണിയുള്ള ആറ്, ഏഴ്, എട്ട് വളവുകൾ ഇനി കൂടുതൽ വീതിയുള്ളതും സുരക്ഷിതവുമായമാകും.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

ഇവ നവീകരിക്കുന്നതിന് തയ്യാറാക്കിയ 37 കോടി രൂപയുടെ പദ്ധതി ടെൻഡറായി. ഡൽഹിയിൽ ആസ്ഥാനമിട്ടിരിക്കുന്ന ചൗധരി കൺസ്‌ട്രക്ഷൻ കമ്പനിക്കാണ് നിർമാണ കരാർ ലഭിച്ചത്.പ്രവൃത്തി കാലവർഷത്തിനു ശേഷം തുടങ്ങുമെന്ന് ദേശീയപാത അധികൃതർ അറിയിച്ചു.പദ്ധതി സംസ്ഥാന ദേശീയപാതാ വിഭാഗം സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് അംഗീകാരം ലഭിച്ചത് എന്നും റോഡ് മന്ത്രാലയത്തിന്‍റെ അനുമതിയോടെയാണ് ടെൻഡർ നടപടി നടന്നത്. ഇതിന് മുൻപായി മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് മന്ത്രി പി. എ. മുഹമ്മദ് റിയാസും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരിയുമായി നടത്തിയ ചർച്ചകളാണ് തീരുമാനം വേഗത്തിലാക്കിയത്.ചുരത്തിൽ വശങ്ങളിലുള്ള വനഭൂമി ഇതിനായി നേരത്തെ വിട്ടുകിട്ടിയിട്ടുണ്ട്. മുൻകാലത്ത് മറ്റ് വളവുകൾക്ക് വേണ്ടി ഈവിധം നവീകരണങ്ങൾ നടത്തിയതിന്റെ തുടർച്ചയായാണ് പുതിയ തീരുമാനം.കോഴിക്കോടിന്റെ മലാപ്പറമ്പ് മുതൽ ബത്തേരി തിരുനെല്ലിവരെ വരുന്ന കോഴിക്കോട്–കൊല്ലഗൽ ദേശീയപാത (NH 766) ന് നാലുവരി ആക്കുന്നതിനുള്ള അലൈൻമെന്റിനും അംഗീകാരം ലഭിച്ചു. 2024 മെയിലാണ് പദ്ധതി സമർപ്പിച്ചത്.ഇതിന്റെ അടിസ്ഥാനത്തിൽ പുതുപ്പാടി, തിരുനെല്ലി എന്നീ റീച്ചുകളായി റോഡിന്റെ വികസനം നടക്കും. ആദ്യം രണ്ടുവരിയായി വികസിപ്പിക്കാനായിരുന്നു പദ്ധതി, പിന്നീട് ഇത് നാലുവരിയാക്കാൻ തീരുമാനമായി. പുതിയ അലൈൻമെന്റും ഡിപിആറും തയ്യാറാക്കി നൽകുകയും ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top