എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (AAI) പൂര്‍ണ ഉടമസ്ഥതയിലുള്ള എയര്‍പോര്‍ട്ട് കാര്‍ഗോ ലോജിസ്റ്റിക് ആന്റ് അലൈഡ് സര്‍വീസസ് ലിമിറ്റഡ് (AAICLAS) വിവിധ തസ്തികകളിലായി പുതിയ റിക്രൂട്ട്മെന്റ് നടത്തുകയാണ്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജൂണ്‍ 30 വരെ അപേക്ഷ സമര്‍പ്പിക്കാനാവും.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
സെക്യൂരിറ്റി സ്‌ക്രീനറും അസിസ്റ്റന്റ് (സെക്യൂരിറ്റി) തസ്തികകളിലായിയാണ് AAICLAS നിയമനം നടത്തുന്നത്. മൊത്തം ഒഴിവുകളുടെ എണ്ണം 393 ആണു. സെക്യൂരിറ്റി സ്‌ക്രീനര്‍ തസ്തികയില്‍ 227 ഒഴിവുകള്‍ ഉണ്ട്, അതില്‍ ചെന്നൈയിലാണ് ഭൂരിഭാഗവും (176), കൂടാതെ അമൃത്സറില്‍ 35, വഡോദരയില്‍ 16 ഒഴിവുകളുമുണ്ട്. അസിസ്റ്റന്റ് (സെക്യൂരിറ്റി) തസ്തികയില്‍ 166 ഒഴിവുകളാണ്, ഇതില്‍ ചെന്നൈയിൽ 54, ഗോവയിൽ 53, വിജയവാഡയിൽ 24, പട്ടണയിൽ 23, വഡോദരയിൽ 9, പോര്‍ട്ട് ബ്ലെയറിൽ 3 ഒഴിവുകളാണ് ലഭ്യമായിരിക്കുന്നത്.ഈ നിയമനം താത്കാലിക അടിസ്ഥാനത്തില്‍ മൂന്ന് വര്‍ഷത്തേക്കുള്ള കരാര്‍ നിയമനമായിരിക്കും. ശമ്ബളമായി സെക്യൂരിറ്റി സ്‌ക്രീനര്‍ക്ക് പ്രതിമാസം 30,000 രൂപ മുതല്‍ 34,000 രൂപ വരെ ലഭിക്കും. അസിസ്റ്റന്റ് (സെക്യൂരിറ്റി) തസ്തികയ്ക്ക് 21,500 രൂപ മുതല്‍ 22,500 രൂപവരെ ശമ്ബളമായി ലഭിക്കും.അപേക്ഷിക്കാനാവുന്ന പ്രായപരിധി 18 മുതല്‍ 27 വയസുവരെയാണ്. സംവരണ വിഭാഗക്കാര്‍ക്ക് നിയമപ്രകാരമുള്ള പ്രായ ഇളവുകളും ലഭ്യമാണ്. സെക്യൂരിറ്റി സ്‌ക്രീനര്‍ തസ്തികയ്ക്ക് അപേക്ഷിക്കാന്‍ ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഡിഗ്രി നേടിയിരിക്കണം. കൂടാതെ ഇംഗ്ലീഷിലും ഹിന്ദിയിലും വായിക്കാനും സംസാരിക്കാനും കഴിയണം. അല്ലെങ്കില്‍ പ്രാദേശിക ഭാഷയില്‍ പരിജ്ഞാനം ഉണ്ടാകണം. അസിസ്റ്റന്റ് (സെക്യൂരിറ്റി) തസ്തികയ്ക്ക് പ്ലസ് ടു യോഗ്യത മാത്രം മതിയാകും.അപേക്ഷ സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ http://www.aaiclas.aero എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് റിക്രൂട്ട്മെന്റ് വിഭാഗത്തില്‍ നിന്ന് ബന്ധപ്പെട്ട നോട്ടിഫിക്കേഷന്‍ തെരഞ്ഞെടുക്കണം. വിശദമായി വായിച്ചശേഷം അപേക്ഷ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകളുടെ സ്‌കാന്‍ പതിപ്പുകള്‍ അപ്‌ലോഡ് ചെയ്ത് അപേക്ഷ സമര്‍പ്പിക്കണം.