പ്രിയങ്ക ഗാന്ധി എം പി നാളെയും മറ്റന്നാളും വയനാട്ടിൽ - Wayanad Vartha

പ്രിയങ്ക ഗാന്ധി എം പി നാളെയും മറ്റന്നാളും വയനാട്ടിൽ

കോൺഗ്രസ് നേതാവും എംപിയുമായ പ്രിയങ്ക ഗാന്ധി മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിന് നാളെ (ജൂൺ 13) മുതൽ സന്ദർശനം ആരംഭിക്കും.പ്രഥമമായി രാവിലെ 9.45ന് കേന്ദ്രാവിഷ്കൃത പദ്ധതികളുടെ അവലോകനയോഗമായ ദിശ മീറ്റിംഗിൽ പങ്കെടുക്കും.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

തുടർന്ന് ഉച്ചയ്ക്ക് 2.15ന് വണ്ടൂർ ചൊക്കാട് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഗഫൂറിൻ്റെ വീട്ടിലെത്തിയ് കുടുംബത്തോട് അനുശോചനം അറിയിക്കും.അതിനുശേഷം ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂർ നിയോജക മണ്ഡലത്തിൽ വൈകിട്ട് 3 മണിക്ക് മൂത്തേടത്തും 4.15ന് നിലമ്പൂരിലും നടക്കുന്ന പൊതുയോഗങ്ങളിൽ പ്രിയങ്ക ഗാന്ധി പങ്കെടുക്കും.ജൂൺ 14ന് രാവിലെ 9 മണിക്ക് കൽപ്പറ്റ എം.സി.എഫ് പബ്ലിക് സ്‌കൂളിന്റെ പുതിയ കെട്ടിട ഉദ്ഘാടനം നിർവഹിക്കും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top