അഹമ്മദാബാദിലെ ബി.ജെ. മെഡിക്കൽ കോളജ് ഹോസ്റ്റലിന് മുകളിലേക്കാണ് എയർ ഇന്ത്യാ വിമാനം തകർന്നുവീണത്. അപകടത്തിൽ നാല് എം.ബി.ബി.എസ് വിദ്യാർത്ഥികളും ഒരു ഡോക്ടറുടെ ഭാര്യയും മരിച്ചിരുന്നു.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
19 പേർക്കു പരിക്കേറ്റിട്ടുണ്ട്. രണ്ട് വിദ്യാർത്ഥികൾ ഉൾപ്പെടെ അഞ്ചുപേരെ ഇപ്പോഴും കാണാനില്ല. മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു.ദുരന്തത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ അടങ്ങിയ വിമാനത്തിന്റെ ബ്ലാക്ക്ബോക്സ് എൻ.എസ്.ജി സംഘം കണ്ടെത്തി. അപകടകാരണം കണ്ടെത്താനുള്ള അന്വേഷണത്തിൽ ഈ ബോക്സ് നിർണായകമാകുമെന്നാണ് വിലയിരുത്തൽ.വിമാനത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത് ബ്രിട്ടീഷ് പൗരനായ ഇന്ത്യൻ വംശജനായ വിശ്വാസ് കുമാർ രമേഷ് (വയസ് 45) ആണ്. സീറ്റ് നമ്പർ 11A ആയിരുന്ന ഇയാൾ എമർജൻസി എക്സിറ്റ് വഴി പുറത്തിറങ്ങി രക്ഷപ്പെട്ടു. സഹോദരനും ഇയാളോടൊപ്പം ഉണ്ടായിരുന്നെങ്കിലും ഇപ്പോഴും കാണാനില്ല.രാജ്യത്തെ നടുക്കിയ അപകടം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിലെത്തി. സംഭവത്തെ വലിയ അന്താരാഷ്ട്ര വ്യോമയാന ദുരന്തങ്ങളിലൊന്നായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിശേഷിപ്പിച്ചു.