വയനാട് ജില്ലയിലെ വിവിധ ജോലി ഒഴിവുകൾ

ആശാവര്‍ക്കര്‍ നിയമനം,ഇന്റർവ്യൂ:ജൂൺ 18

എടവക ഗ്രാമപഞ്ചായത്തിലെ 14, 19 വാര്‍ഡില്‍ ആശാവര്‍ക്കരെ നിയമിക്കുന്നു. പത്താം ക്ലാസ്സ് യോഗ്യതയുള്ള 25 -45 നുമിടയില്‍ പ്രായമുള്ള വിവാഹിതരായ സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ബയോഡാറ്റയുമായി ജൂണ്‍ 18 ന് ഉച്ചയ്ക്ക് 12 ന് എടവക കുടുംബരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

ലൈബ്രേറിയന്‍ നിയമനം

ഇന്റർവ്യൂ:ജൂൺ 24 തിരുനെല്ലി ഗവ ആശ്രമം സ്‌കൂളില്‍ ലൈബ്രേറിയന്‍ തസ്തികകയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ലൈബ്രറി സയന്‍സില്‍ ബിരുദവും (ബി.എല്‍.ഐ.എസ്.സി/ എം.എല്‍.ഐ.എസ്.സി) ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവുമാണ് യോഗ്യത. കോഹ സോഫ്റ്റ്വെയര്‍ പരിജ്ഞാനം അഭികാമ്യം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസലുമായി ജൂണ്‍ 24 ന് രാവിലെ 11 ന് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം

കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം

*ഇന്റർവ്യൂ:ജൂൺ 25* തിരുനെല്ലി ആശ്രമം സ്‌കൂളില്‍ കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അതത് ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് /അതത് ട്രേഡില്‍ ഗവ എന്‍ജിനീയര്‍ സര്‍ട്ടിഫിക്കറ്റ് /പിജിഡിസിഎ, ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസലുമായി ജൂണ്‍ 25 ന് രാവിലെ 11 ന് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top