സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലായി ശക്തമായ മഴയും കാറ്റുമെന്നതായ തീവ്ര കാലാവസ്ഥ തുടരാനാണ് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴിയും കേരളത്തിലുടനീളം തുടരുന്ന പടിഞ്ഞാറൻ കാറ്റുമാണ് കനത്ത മഴയ്ക്ക്
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
കാരണമെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ട്. ബുധനാഴ്ചവരെ മഴ തുടരാനാണ് സാധ്യത.മലയോര മേഖലകളില്‍ മണ്ണിടിച്ചിലുള്‍പ്പെടെയുള്ള അപകട സാധ്യതകള്‍ കണക്കിലെടുത്ത് അതീവ ജാഗ്രത നിർദേശിച്ചിട്ടുണ്ട്. തീരദേശങ്ങളില്‍ കടൽക്ഷോഭം, ഉയർന്ന തിരമാല തുടങ്ങിയവയും പ്രതീക്ഷിക്കേണ്ടതുണ്ടെന്നും മുന്നറിയിപ്പുണ്ട്. മോശം കാലാവസ്ഥ തുടരുന്നതിനാൽ ജൂൺ 19 വരെ മത്സ്യബന്ധനം പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്. ദുരന്ത സാധ്യതയെ തുടര്‍ന്ന് ആളുകൾ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് നീങ്ങാനും അധികൃതരുടെ നിർദേശങ്ങള്‍ കൃത്യമായി പാലിക്കാനും പൊതുജനങ്ങളെ അഭ്യര്‍ഥിച്ചിട്ടുണ്ട്.ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ള റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് നിലവിലുള്ളത്.കനത്ത മഴയും മരങ്ങള്‍ ട്രാക്കിലേക്ക് വീണതുമാണ് ട്രെയിനുകള്‍ വൈകാന്‍ പ്രധാന കാരണം. തിരുവനന്തപുരത്ത് നിന്ന് ഇന്ന് രാവിലെ 5.20ന് പുറപ്പെടേണ്ടിരുന്ന വേണാട് എക്സ്പ്രസ് രണ്ട് മണിക്കൂർ വൈകിയാണ് റണ്ണിംഗ് ആരംഭിച്ചത്. ചെന്നൈ എഗ്മോർ ട്രെയിൻ 51 മിനിറ്റും അമൃത എക്സ്പ്രസും 51 മിനിറ്റും വൈകിയാണ് ഓടുന്നത്.