നമ്പ്യാര്‍കുന്നില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടമ്മയുടെ മരണത്തിന് പിന്നിൽ ഭർത്താവെന്ന് തെളിയിച്ച സംഭവത്തിൽ നൂല്‍പ്പുഴ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
മേലത്തേത് സ്വദേശി തോമസ് വർഗീസ് ആണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഭാര്യ എലിസബത്തിനെ തുണികൊണ്ട് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതായാണ് ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചത്. മുമ്പ് ചികിത്സക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ കഴിയുകയായിരുന്നു. നടപടിക്രമങ്ങള്‍ക്ക് ശേഷം അറസ്റ്റ് ഔപചാരികമായി രേഖപ്പെടുത്തി.