പൊഴുതന:മഴക്കാലം തുടങ്ങുമ്പോഴേ ആദിവാസി മേഖലയായ വായനംകുന്ന് ഉന്നതഭാഗങ്ങളിൽ താമസിക്കുന്ന നിരവധി കുടുംബങ്ങൾ വീണ്ടും ദുരിതത്തിൽ ആകുകയാണ്. വാസയോഗ്യമല്ലാത്ത കുടിലുകൾ,
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
ശുചിമുറികളുടെ അഭാവം, ശുദ്ധജലസൗകര്യങ്ങൾ ഇല്ലായ്മ – ഇങ്ങനെ മനുഷ്യജീവിതത്തിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒന്നും ഇല്ലാതെ ഇവർ കഠിനമായ ജീവിതം നയിക്കുകയാണ്.പിണങ്ങോട് ഇടിയംവയൽ റോഡിനരികെ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടിയ താത്കാലിക തറവാടുകൾക്കുള്ളിലെ അവസ്ഥ ആർക്കും മനസ്സുലക്കാനാകാത്ത വിധമാണ്. ശക്തമായ മഴയിലും കാറ്റിലും കുട്ടികളെയും മുതിർന്നവരെയും ചേർത്ത് പിണഞ്ഞ് കഴിയേണ്ടി വരുന്ന ഇവരുടെ അവസ്ഥ എല്ലാ മഴക്കാലത്തിലും ആവർത്തിക്കപ്പെടുകയാണ്.”തെരഞ്ഞെടുപ്പ് കാലത്ത് വോട്ട് തേടി എത്തുന്നവരോട് ഈ പ്രശ്നങ്ങൾ നിരന്തരം ചൂണ്ടിക്കാണിച്ചിട്ടും, പരിഹാരമെന്നത് ഇന്നും ഒരിക്കലും ഞങ്ങളുടെ ദൂരക്കാഴ്ച മാത്രമായിരിക്കുന്നു” – കുടുംബങ്ങൾ വേദനയോടെ പറയുന്നു.