ഇന്ത്യൻ റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് (RRB) പുതിയതായി പാരാമെഡിക്കൽ സ്റ്റാഫ് നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു. കേരളത്തിൽ നിന്ന് ഉദ്യോഗാർത്ഥികൾക്ക് ആകർഷണീയമായ അവസരമായ ഈ റിക്രൂട്ട്മെന്റിൽ മൊത്തം 403 ഒഴിവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
നിയമനം കര്‍ണാടകയിലെ ബെംഗളുരുവിലെയും ഡല്‍ഹിയിലെയും റീജിയണുകളിലായാണ് നടക്കുന്നത്. നഴ്‌സിങ് സൂപ്രണ്ട്, ടെക്‌നീഷ്യന്‍, ഫാര്‍മസിസ്റ്റ് തുടങ്ങി വിവിധ തസ്തികകളിലേക്കാണ് ഒഴിവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.നഴ്‌സിങ് സൂപ്രണ്ടായി 246 പേര്‍ക്കും ഫാര്‍മസിസ്റ്റായി 100 പേര്‍ക്കും റേഡിയോഗ്രാഫര്‍, ഹെല്‍ത്ത് & മലേറിയ ഇന്‍സ്‌പെക്ടര്‍, ഇസിജി, ലാബ്, ഡയാലിസിസ് ടെക്‌നീഷ്യന്‍ എന്നീ തസ്തികകളിലായി ശേഷിച്ച ഒഴിവുകള്‍ ലഭ്യമാണ്. അപേക്ഷിക്കേണ്ട പ്രായപരിധി 20 മുതല്‍ 40 വയസുവരെ ആണ്. ശമ്പളം റെയില്‍വേയുടെ നിലവിലുള്ള സര്‍വീസ് റൂളുകളുടെ അടിസ്ഥാനത്തിലാണ്.വിഭാഗം അനുസരിച്ച് അപേക്ഷ ഫീസ് വ്യത്യാസപ്പെടും. ജനറല്‍, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാർക്ക് 500 രൂപയും എസ്.സി, എസ്.ടി, മറ്റ് വിഭാഗങ്ങൾക്കായി 250 രൂപയുമാണ് ഫീസ്. യോഗ്യതയുടെ കാര്യത്തിൽ ഓരോ തസ്തികയ്ക്കും പ്രത്യേകം അർഹതകളുണ്ട്: ഉദാഹരണത്തിന്, നഴ്‌സിങ് സൂപ്രണ്ടിന് B.Sc നഴ്‌സിങ് അല്ലെങ്കിൽ തുല്യ യോഗ്യതയും, ഫാര്‍മസിസ്റ്റിന് ഫാര്‍മസി ഡിപ്ലോമയും, ലാബ്, ഇസിജി, ഡയാലിസിസ് ടെക്‌നീഷ്യന്‍ തസ്തികകൾക്ക് ബന്ധപ്പെട്ട ടെക്‌നോളജി ഡിപ്ലോമയും ആവശ്യമാണ്.താൽപ്പര്യമുള്ളവർ ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് പാരാമെഡിക്കൽ റിക്രൂട്ട്മെന്റ് വിഭാഗത്തിലൂടെ അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. അപേക്ഷിക്കാനുള്ള തീയതികളും വിശദമായ വിജ്ഞാപനവും വെബ്‌സൈറ്റിലൂടെ ലഭ്യമാണ്. എല്ലാ ഉദ്യോഗാർത്ഥികളും വിജ്ഞാപനം പൂർണ്ണമായി വായിച്ച് മാത്രം അപേക്ഷ സമർപ്പിക്കണമെന്ന് നിർദ്ദേശിക്കുന്നു.