സംസ്ഥാന വ്യാപകമായി നാളെ എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം തമ്പാനൂരില്‍ എബിവിപി സംസ്ഥാന സെക്രട്ടറിക്കെതിരേ ഉണ്ടായ ഗുണ്ടാ ആക്രമനത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനവ്യാപക വിദ്യാഭ്യാസ ബന്ദിന് എബിവിപി ആഹ്വാനം ചെയ്‍തു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

കേന്ദ്ര സര്‍ക്കാരിന്റെ പി.എം. ശ്രീ വിദ്യാഭ്യാസ പദ്ധതിയില്‍ ഒപ്പുവെയ്ക്കണമെന്ന ആവശ്യമുന്നയിച്ച് സംസ്ഥാനത്ത് എബിവിപി വിവിധ സമരങ്ങള്‍ സംഘടിപ്പിച്ചിരുന്നുവെന്ന് സംഘടനയുടെ പ്രസ്താവനയില്‍ വ്യക്തമാക്കി. ഇവയ്ക്ക് മറുപടിയായി പാര്‍ട്ടി ഗുണ്ടകളെ ഉപയോഗിച്ച് സമരങ്ങള്‍ അടിച്ചമര്‍ത്താന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ശ്രമിച്ചുവെന്നും ആരോപണമുണ്ട്.ഇന്നലെ രാത്രി സംസ്ഥാന സെക്രട്ടറിക്ക് നേരെ നടന്ന അക്രമം അതിന് തെളിവാണെന്ന് സംഘടന അറിയിച്ചു. പോലീസ് നിലയിലുള്ളത് കണ്ടും 50 ഓളം പാര്‍ട്ടി അനുഭാവികള്‍ ചേര്‍ന്നാണ് അക്രമം നടത്തിയത്. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ ഇതുവരെ കര്‍ശന നടപടിയൊന്നും പോലീസ് എടുത്തിട്ടില്ലെന്നത് കൂടുതല്‍ ആശങ്കാജനകമാണെന്ന് എബിവിപി നേതാക്കള്‍ ആരോപിച്ചു.സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി വിവിധ ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് പി.എം. ശ്രീ പദ്ധതിയില്‍ കേരളം ഒപ്പുവെക്കണമെന്ന് സംഘടന ആവശ്യപ്പെടുന്നത്. ഈ ആവശ്യം അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നും എബിവിപി വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top