നിലമ്പൂർ തിരിച്ചുപിടിച്ച് യു.ഡി.എഫ്; ആര്യാടൻ ഷൗക്കത്ത് വിജയിച്ചു

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചു. പി.വി. അൻവർ രാജിവച്ചതിനെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് ഷൗക്കത്ത് 11,000 ക്കും മേൽ വോട്ടുകൾക്ക്

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

ലീഡ് നേടി മണ്ഡലത്തിൽ യു.ഡി.എഫിന്റെ ശക്തിയാർന്ന തിരിച്ചുവരവ് കുറിച്ചത്. പിതാവ് ആര്യാടൻ മുഹമ്മദ് ഏറെ കാലം പ്രതിനിധീകരിച്ചിരുന്ന മണ്ഡലമാണ് ഷൗക്കത്ത് ഈ വിജയത്തിലൂടെ വീണ്ടും യുഡിഎഫിനായി സ്വന്തമാക്കിയത്.എൽ.ഡി.എഫ്. സ്ഥാനാർഥിയായ എം. സ്വരാജിനെ 11,005 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ഷൗക്കത്തിന്റെ വിജയം. തുടർച്ചയായ രണ്ടാം നിയമസഭാ തെരഞ്ഞെടുപ്പിലുമാണ് സ്വരാജ് പരാജയം അനുഭവിക്കുന്നത്. 2021ലെ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറയിൽ കോൺഗ്രസിന്റെ കെ. ബാബുവിനോടാണ് അദ്ദേഹം ആദ്യമായി തോറ്റത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top