ഇന്നലെ രാത്രിയിലൂടെയുണ്ടായ കനത്ത മഴയെ തുടർന്ന് കുഞ്ഞോം ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിന് ചുറ്റും ജലനിരപ്പ് ആശങ്കാജനകമായി ഉയർന്നു.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
കഴിഞ്ഞ പ്രളയത്തിൽ തകർന്ന സ്കൂളിന്റെ കോമ്പൗണ്ട് മതിലിലെ രണ്ടു ഭാഗങ്ങളിലൂടെ വെള്ളം സ്‌കൂൾഭവനത്തിലേക്കും കയറുകയാണ്. നിലവിലെ അവസ്ഥ വിദ്യാഭ്യാസ വകുപ്പ് അധികൃതർക്കും വില്ലേജ് ഓഫീസർക്കും വിവരം നൽകിയതായി സ്‌കൂൾ അധികൃതർ വ്യക്തമാക്കി.