മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 2024-25 സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്ത് മികച്ച പ്രകടനം കാഴ്ചവെച്ച് വയനാട് ജില്ല ഒന്നാമതായി.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0
206.37 കോടി രൂപ ചെലവഴിച്ച് 43.76 ലക്ഷം തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുകയും 147.75 കോടി രൂപ കൂലിയായി വിതരണം ചെയ്യുകയും ചെയതു. 61051 കുടുംബങ്ങൾക്ക് പദ്ധതി ജോലി നൽകാൻ കഴിയുകയും ചെയ്തു. 26358 കുടുംബങ്ങൾ നൂറുദിന തൊഴിലവസരം പൂർണ്ണമായി പ്രയോജനപ്പെടുത്തി.ജില്ലയിലെ 22442 പട്ടിക വർഗ്ഗ കുടുംബങ്ങൾക്ക് ജോലി നൽകിയാണ് 21.23 ലക്ഷം തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചത്. അതിൽ 11452 കുടുംബങ്ങൾ 100 ദിവസത്തെ ജോലി നേടി.51.47 കോടി രൂപ മെറ്റീരിയൽ ഇനത്തിൽ വിനിയോഗിച്ചാണ് 606 റോഡുകൾ, 28 കള്‍വെർട്ടുകൾ, 31 ഓവുചാലുകൾ, 8 സ്കൂളുകൾക്ക് ചുറ്റുമതിൽ, 19 വർക്ക്ഷെഡുകൾ, 182 ജലസേചന കുളങ്ങൾ, മൂന്ന് അങ്കൺവാടികൾ തുടങ്ങിയ ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിച്ചത്.ശുചിത്വ മേഖലയിൽ 1633 സോക്ക്പിറ്റുകൾ, 272 കംപോസ്റ്റ് പിറ്റുകൾ, 78 മിനി എംസിഎഫ് പദ്ധതികൾ പൂർത്തിയായി. പദ്ധതിയുടെ ഗുണനിലവാര നിർണയത്തിൽ ജിയോടാഗിങ്, എൻഎംഎംഎസ് ഉപയോഗം, വ്യക്തിഗത ആസ്തി സൃഷ്ടി, കുടുംബശ്രീയുടെ ഇടപെടലുകൾ തുടങ്ങിയ പല മാനദണ്ഡങ്ങളിലും ജില്ല മികച്ച പ്രകടനം കാഴ്ചവെച്ചു.മണ്ണ്-ജല സംരക്ഷണത്തിലും കാർഷിക മേഖലയുടെ ശക്തിപ്പെടുത്തലിലും പദ്ധതിക്ക് നിർണായക പങ്ക് വഹിക്കാൻ കഴിഞ്ഞു. സാമൂഹികമായി പിന്നോക്കം നിൽക്കുന്ന 1200 ഓളം കുടുംബങ്ങൾക്ക് തൊഴുത്ത്, കോഴിക്കൂട്, തീറ്റപ്പുൽ കൃഷി തുടങ്ങി ജീവിതോന്നതി ഉറപ്പ് വരുത്തുന്ന ആസ്തികൾ നൽകുകയും ചെയതു.ഈ സമഗ്ര പ്രവർത്തനങ്ങളാണ് സംസ്ഥാനതലത്തിൽ വയനാടിനെ ഒന്നാം സ്ഥാനത്തേക്ക് നയിച്ചത്.