സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വലിയ ഇടിവ്. ഇന്ന് മാത്രം ഒരു ഗ്രാം സ്വര്‍ണത്തിന് 85 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ട് ദിവസമായി 9070 രൂപയായിരുന്ന ഗ്രാംവില 8985 രൂപയായി കുറഞ്ഞു. പവന് വിലയില്‍ 680 രൂപയുടെ ഇടിവാണ് ഇന്ന് ഉണ്ടായത്.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0
അതായത്, 72560 രൂപയായിരുന്ന പവന് വില ഇന്ന് 71880 രൂപയായി കുറഞ്ഞു.ജൂണ്‍ 15-ലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 74560 രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ഇപ്പോള്‍ 2680 രൂപയുടെ ലാഭമുണ്ടാകുന്നു. ആഭരണമായി സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ഇത് വലിയ ആശ്വാസമാകുന്നു, കാരണം ജി.എസ്.ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ്, സ്വര്‍ണവില എന്നിവയ്ക്ക് പുറമേ പണിക്കൂലിയും അടങ്ങുന്ന വിലയാണ് ഉപഭോക്താക്കള്‍ നല്‍കേണ്ടത്.പണിക്കൂലി പ്രധാനമായും ആഭരണത്തിന്റെ ഡിസൈന്‍ അടിസ്ഥാനമാക്കിയാണ് നിശ്ചയിക്കുന്നത്. സങ്കീര്‍ണമായ ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങള്‍ക്ക് പണിക്കൂലി കൂടും, എളുപ്പത്തിലുള്ളവയ്ക്ക് കുറയും. സാധാരണയായി, സ്വര്‍ണവിലയുടെ ഏകദേശം രണ്ട് ശതമാനം തോതിലാണ് പണിക്കൂലി ഈടാക്കുന്നത്. അതിനാല്‍ തന്നെ, പവന്‍ വിലയില്‍ നടക്കുന്ന മാറ്റങ്ങള്‍ പണിക്കൂലിയിലും നേരിട്ട് പ്രതിഫലിക്കാറുണ്ട്.