19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില വീണ്ടും കുറച്ചു. ജൂലൈ ഒന്നിന് നടപ്പിലായ ഈ മാറ്റത്തിൽ 58.50 രൂപയാണ് വിലക്കുറവ്. പുതുക്കിയ നിരക്കനുസരിച്ച് 1671 രൂപയാണ് ഇപ്പോള്‍ വാണിജ്യ സിലിണ്ടറിന്റെ ദേശീയ ശരാശരി വില.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0
കൊച്ചിയിൽ 57.5 രൂപയാണ് വില കുറച്ചത്. ഇതോടെ 19 കിലോ സിലിണ്ടറിന്‍റെ പുതിയ വില 1672 രൂപയായി. നേരത്തെ 1729.5 രൂപയായിരുന്നു സിലിണ്ടറിന്‍റെ വില.കഴിഞ്ഞ നാല് മാസത്തിനിടെ ആകെ 140 രൂപയുടെ വിലക്കുറവാണ് വാണിജ്യ എൽപിജിക്ക് ഉണ്ടായത്. നിരന്തരമായ വിലക്കുറവ് ഹോട്ടലുകൾക്കും മറ്റു വ്യാപാര സ്ഥാപനങ്ങൾക്കും ഭാരം കുറയ്ക്കുന്ന നിലയിലാണ്.അതേസമയം, ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.