മൈസൂർ സ്വദേശി ആനന്ദ് (32) ബസും ബൈക്കും തമ്മിലുണ്ടായ കൂട്ടിയിടിയിൽ ദാരുണമായി മരിച്ചു.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0
കൊട്ടിയൂർ ഉത്സവത്തിൽ പങ്കെടുക്കാനായി എത്തിയ ആനന്ദ് സുഹൃത്തിനൊപ്പം മടങ്ങവെ ബാവലിയിൽ നിന്ന് മാനന്തവാടിയിലേക്കായിരുന്നു യാത്ര. യാത്രയ്ക്കിടെയാണ് സ്വകാര്യബസുമായി ബൈക്ക് കൂട്ടിയിടുന്നത്.ഗുരുതരമായി പരിക്കേറ്റ ആനന്ദിനെ ഉടൻ കാട്ടിക്കുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന സുഹൃത്ത് ലഘു പരിക്കുകളോടെ രക്ഷപെട്ടു.
