ജൂലൈ 8ന് സൂചനാപണിമുടക്ക്; 22 മുതല്‍ സ്വകാര്യബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്.

പലതരം ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യബസുടമരുടെ സംയുക്തസമിതി ജൂലൈ 8ന് സൂചനാപണിമുടക്കും 22ന് അനിശ്ചിതകാല സമരവും പ്രഖ്യാപിച്ചു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

പെര്‍മിറ്റുകള്‍ സമയബന്ധിതമായി പുതുക്കുക, വിദ്യാര്‍ത്ഥി യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കുക, തൊഴിലാളികള്‍ക്കുള്ള പോലീസ് ക്ലിയറന്‍സ് നിര്‍ബന്ധം ഒഴിവാക്കുക, ഇ-ചലാനിലൂടെ പിഴകള്‍ അമിതമായി ചുമത്തുന്നത് അവസാനിപ്പിക്കുക, വിലപിടിപ്പുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ അടിച്ചേല്‍പ്പം തടയുക എന്നീ ആവശ്യങ്ങളാണ് സമരത്തിന് അടിസ്ഥാനം.സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒന്നും തന്നെ ചെയ്‌തിരുന്നതില്ലെന്നുള്ള കുറ്റം ഉന്നയിച്ചാണ് സംയുക്ത സമിതിയുടെ സമര തീരുമാനമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഗതാഗതവകുപ്പിന്റെ അശാസ്ത്രീയ നയങ്ങള്‍ മൂലമാണ് സ്വകാര്യബസുകളുടെ എണ്ണം കുറയുന്നതിനും മേഖലയിലെ പ്രതിസന്ധിക്ക് തുടക്കമാകുന്നതെന്നും, 15 വര്‍ഷങ്ങള്‍ക്കു മുമ്പ് 34,000 ത്തോളം ബസുകള്‍ ഉണ്ടായിരുന്നവരെ ഇന്ന് അതിന്റെ ഒരു പാതിയിലുമില്ലെന്ന നിലയിലാണ് നിലവിലെ സ്ഥിതി എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.സംയുക്തസമിതി ജില്ലാ അധ്യക്ഷന്‍ കെ.ടി. വാസുദേവന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സമര തീരുമാനങ്ങളെടുത്തത്. കണ്‍വീനര്‍ രാധാകൃഷ്ണന്‍, ട്രഷറര്‍ ടി.കെ. ബീരാന്‍കോയ, വൈസ് പ്രസിഡന്റ് എം. തുളസീദാസ്, നേതാക്കളായ ഇ. റിനിഷ്, എം.എസ്. സാജു, സി.കെ. അബ്ദുറഹിമാന്‍, എൻ.വി. അബ്ദുല്‍ സത്താര്‍, രഞ്ജിത്ത് സൗപര്‍ണിക, ബാബു യുണൈറ്റഡ്, മനോജ് കൊയിലാണ്ടി, പ്രദീപന്‍, ഗംഗാധരന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top