സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാളെ കെഎസ്യു ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദിന് അടിയന്തരമായി അടയ്ക്കും. സെക്രട്ടേറിയേറ്റ് പരിസരത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് അതിക്രമം നടത്തിയതില്‍ പ്രതിഷേധിച്ചാണ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെഎസ്യു ബന്ദ് പ്രഖ്യാപിച്ചത്.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0
സമരത്തിനിടെ ജലപീരങ്കിയും ലാത്തിച്ചാര്‍ജും ഉപയോഗിച്ച പൊലീസ് നടപടി സംഘര്‍ഷാവസ്ഥയ്ക്ക് വഴിവെച്ചു. കല്ലേറിലും സംഘര്‍ഷത്തിലും ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. കെഎസ്യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറും പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.വിദ്യാഭ്യാസ മേഖലയില്‍ സംസ്ഥാന സര്‍ക്കാരിന്റെ രാഷ്ട്രീയ നടപടികള്‍ക്കെതിരെയാണ് സെക്രട്ടേറിയേറ്റ് മാര്‍ച്ച് ആഹ്വാനം ചെയ്യപ്പെട്ടത്. പ്രതിഷേധം ശക്തമാകുന്നതിനാല്‍ നാളെ സംസ്ഥാനത്തുടനീളമുള്ള സ്കൂളുകള്‍, കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം ബാധിക്കപ്പെടുമെന്നാണ് റിപ്പോർട്ടുകൾ.
