മതപ്രാര്‍ത്ഥന ഒഴിവാക്കാന്‍ ആലോചന; സ്കൂളുകള്‍ സര്‍വമത പാഠശാലകളാകണമെന്ന് മന്ത്രിസ്കൂളുകളില് മതപ്രാര്‍ത്ഥനകള്‍ ഒഴിവാക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് ആലോചനം ആരംഭിച്ചതായി മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കി.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0
സ്വകാര്യ ചാനലിലെ അഭിമുഖത്തിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കി.”സ്കൂളുകളില്‍ മതവിഭാഗങ്ങളുടെ പ്രത്യേക പ്രാര്‍ത്ഥനകള്‍ കൃത്യമായി പിന്തുടരുന്നത് മതേതരത്വത്തിന് തടസ്സമാണ്. കുട്ടികള്‍ പല മതങ്ങളില്പ്പെടുന്നതായതിനാല് എല്ലാവര്ക്കും അംഗീകരിക്കാവുന്ന സര്‍വമത പ്രാര്‍ത്ഥനകള്‍ ആകണം സ്കൂളുകളില്‍ ഉണ്ടായിരിക്കേണ്ടത്,” മന്ത്രി പറഞ്ഞു.പല സ്കൂളുകളിലും പ്രത്യേക മതത്തിന്റെ ഗീതങ്ങള്‍ നിര്‍ബന്ധമായി പാടിപ്പിക്കാനുള്ള സമീപനം തെറ്റാണെന്നും, മറ്റുള്ള മതക്കാര്‍ ഉള്‍പ്പെട്ട കുട്ടികളെ ഇതിനില്‍ നിര്‍ബന്ധിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.വിശ്വാസം വ്യക്തിപരമായതിനാല്‍ കുട്ടികളെ ചെറുപ്പത്തിലുതന്നെ സ്വതന്ത്രമായി ചിന്തിക്കാനുള്ള സാഹചര്യം സ്കൂളുകള്‍ ഒരുക്കണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത് സംബന്ധിച്ച് നിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുപോകും എന്നും മന്ത്രി വ്യക്തമാക്കി.
