വിവാഹ വാഗ്ദാനത്തിന്റെ പേരില്‍ പീഡനാരോപണം: വിവാഹിതയായ സ്ത്രീക്കെതിരെ പരാതി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതിവിവാഹിതയായ സ്ത്രീക്കെതിരേ വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ഗുരുതരമായ പരാമര്‍ശവുമായി കേരള ഹൈക്കോടതി.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0
വിവാഹം കഴിഞ്ഞ സ്ത്രീക്ക് മറ്റൊരു വിവാഹം നിയമപരമായി സാധ്യമല്ലെന്ന നിലപാടിലാണ് കോടതി. അതിനാല്‍ ഇത്തരമൊരു ബന്ധം വിവാഹ വാഗ്ദാനത്തിന്റെ പേരില്‍ പീഡനമായി കണക്കാക്കാനാകില്ലെന്നും കോടതി പറഞ്ഞു.പ്രതി നല്കിയ ജാമ്യഹർജിയിലാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. പരാതിക്കാരിയുടെ ആരോപണമനുസരിച്ച് പ്രതി വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി ബന്ധത്തിലേക്ക് നീങ്ങിയെന്നും, പിന്നീട് സ്വകാര്യ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി 2.5 ലക്ഷം രൂപ തട്ടിയെടുത്തതായും പരാതി ഉണ്ട്.അതേസമയം, യുവതി നേരത്തെ വിവാഹിതയായതും ആ വിവാഹം ഇന്നും നിലനില്ക്കുന്നതും ചൂണ്ടിക്കാട്ടിയാണ് പ്രതിഭാഗം ആരോപണങ്ങള്‍ തള്ളി. ഇവരുടെ തർക്കത്തിന് പിന്നിൽ സാമ്പത്തിക പ്രശ്നങ്ങളാണ് കാരണം എന്നും പ്രതിഭാഗം വാദിച്ചു.സ്ത്രീയുടെ വിവാഹിത അവസ്ഥയും പരാതിയിലെ തെളിവുകളുടെ അഭാവവും പരിഗണിച്ച്, വിവാഹ വാഗ്ദാനത്തിന്റെ പേരിൽ പീഡനാരോപണം നിലനിര്‍ത്താനാകില്ലെന്ന് കോടതി വിലയിരുത്തി. വിവാഹം എന്നത് ഒരു നിയമപരവും സാമൂഹികവുമായ ബാധ്യതയുള്ള വ്യവസ്ഥയായതിനാല്‍ ഇത്തരം ആരോപണങ്ങൾക്ക് വ്യക്തമായ തെളിവ് ആവശ്യമാണ് എന്നും ഹൈക്കോടതി വ്യക്തമാക്കി. തുടര്‍ന്ന് പ്രതിക്ക് താത്കാലിക ജാമ്യം അനുവദിച്ചു.
