സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസത്തേക്ക് മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി രൂപപ്പെട്ട ചക്രവാതചുഴിയും മഹാരാഷ്ട്ര തീരത്ത് നിന്ന് കര്‍ണാടക തീരം വരെയുള്ള ന്യൂനമർദ്ദ പാത്തിയും ശക്തമായ മഴയ്ക്കും കാറ്റിനും വഴിവെക്കുകയാണ്.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0
ജൂലൈ 4 മുതൽ 7 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനാണ് സാധ്യത. ശക്തമായ മഴയുടെ സാധ്യത കണക്കിലെടുത്ത് എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ പെയ്യാനാണ് സാധ്യത. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന മഴയെ ശക്തമായതായാണ് വിഭാഗീകരിക്കുന്നത്. പരമാവധി ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആഹ്വാനം ചെയ്തു.
