കേരളത്തിൽ പേവിഷ ബാധ മൂലമുള്ള മരണങ്ങൾ വീണ്ടും ആശങ്ക ഉയർത്തുന്നു. 2025-ൽ ഇതുവരെ 19 പേർക്ക് രോഗം സ്ഥിരീകരിച്ച് മരണം സംഭവിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. കുട്ടികളടക്കം വിവിധ പ്രായമുള്ളവരാണ് മരിച്ചത്.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0
ജൂലൈയുടെ ആദ്യ അഞ്ച് ദിവസത്തിനിടയിൽ മാത്രം രണ്ട് പേരാണ് മരിച്ചത്.പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടും ചിലർ മരണമടഞ്ഞതായുള്ള വിവരം ആരോഗ്യവകുപ്പിന്റെ ആശങ്ക വർദ്ധിപ്പിക്കുന്നു. ഇതേസമയം, മൂന്ന് മരണങ്ങൾ പേവിഷ ബാധയെത്തുടർന്നതാണെന്ന് സംശയിക്കുന്നതായും അധികൃതർ അറിയിച്ചു.ഇതുവരെ സംസ്ഥാനത്ത് ഏകദേശം 1.75 ലക്ഷം പേർക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റിട്ടുണ്ടെങ്കിലും, അതിനോടനുബന്ധിച്ച് ഫലപ്രദമായ നടപടികൾ സ്വീകരിക്കാത്തത് ഗുരുതരമായ സാഹചര്യമാകുന്നു. പൊതുജനാരോഗ്യത്തിന്റെ പേരിൽ ഗുരുതരമായി സമീപിക്കേണ്ട വിഷയമായി ഇതെല്ലാം മാറിയിരിക്കുകയാണ്.
