വയനാട് ജില്ലയിലെ വിവിധ ജോലി ഒഴിവുകൾ

ലൈസന്‍സി നിയമനം

വൈത്തിരി താലൂക്കിലെ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തില്‍ 15 വാര്‍ഡ് കാപ്പിക്കളത്ത് 22620101 നമ്പര്‍ ന്യായവില കട (എഫ്പിഎസ്) ലൈസന്‍സിയെ നിയമിക്കുന്നു. പട്ടികജാതി വിഭാഗക്കാരായ 21-62 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.എസ്.എല്‍.സിയാണ് യോഗ്യത. അപേക്ഷകര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസക്കാരായിരിക്കണം. വാര്‍ഡിലെ താമസക്കാര്‍ക്ക് മുന്‍ഗണന. കുറ്റകൃത്യത്തിന് കോടതി ശിക്ഷിച്ചിട്ടുള്ളവര്‍, ഫുള്‍ ടൈം-പാര്‍ട്ട് ടൈം സര്‍ക്കാര്‍ ജീവനക്കാര്‍, സ്വകാര്യ/പൊതു മേഖല/ സഹകരണ മേഖലകളില്‍ നിന്നും ശമ്പളം വാങ്ങുന്നവര്‍, നിലവില്‍ എഫ്.പി.എസ് ലൈസന്‍സിയായവര്‍ അപേക്ഷക്കണ്ട. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് നാലിന് വൈകിട്ട് മൂന്നിനകം ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് തപാല്‍ മുഖേനയോ, നേരിട്ടോ അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സപ്ലൈ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍- 04936 – 202273.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

മീനങ്ങാടി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കരാറടിസ്ഥാനത്തില്‍എച്ച്.എം.സി മുഖേന ഒ.പി കൗണ്ടറിലേക്ക് ഡാറ്റ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. ഡി.സി.എ സര്‍ട്ടിഫിക്കറ്റാണ് യോഗ്യത. താത്പര്യമുള്ളവര്‍ ജൂലൈ 14 രാവിലെ 10.30 ന് മീനങ്ങാടി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കണം. ഫോണ്‍- 04936 247290

ആശാവര്‍ക്കര്‍ നിയമനം

മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ ഒന്‍പത്, 18വാര്‍ഡുകളില്‍ ആശവര്‍ക്കറെനിയമിക്കുന്നു. പത്താം ക്ലാസ്സ് യോഗ്യതയുള്ള, 25-45 നും ഇടയില്‍ പ്രായമുള്ള വിവാഹിതരായ വനിതകള്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ബയോഡാറ്റയുമായി ജൂലൈ 10 ന് രാവിലെ 11 ന് മീനങ്ങാടി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top