നിപ വൈറസ് ബാധിച്ച പാലക്കാട് സ്വദേശിയായ യുവതിയുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0
ആശുപത്രിയില്‍ നിന്ന് ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് കഴിഞ്ഞ രാത്രിയിലായിരുന്നു യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നിപ വാര്‍ഡിലേക്ക് മാറ്റിയത്.ജൂലൈ ഒന്നിനാണ് യുവതി രോഗലക്ഷണങ്ങളുമായി ആശുപത്രിയിലെത്തിയത്. രോഗം എവിടെയാണ് ബാധിച്ചത് എന്നത് ഇതുവരെ വ്യക്തമായിട്ടില്ല.ഇതിനിടെ പനി ബാധിച്ചതിനെ തുടര്‍ന്ന് യുവതിയുടെ 12 വയസ്സുള്ള മകനെയും മണ്ണാര്‍ക്കാട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനു മുമ്പ് 10 വയസ്സുള്ള മറ്റൊരു മകനെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ സാമ്പിള്‍ പരിശോധന നെഗറ്റീവായി വന്നിട്ടുണ്ട്.യുവതിയുടെ ഭര്‍ത്താവിന്റെ സഹോദരന്‍റെ നാല് മക്കളുടെയും സാമ്പിള്‍ പരിശോധനാഫലങ്ങള്‍ നെഗറ്റീവ് ആയതായും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
