ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ദേശീയ പണിമുടക്ക്

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധവും കർഷക വിരുദ്ധവുമായ നയങ്ങൾക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയനുകളും ജീവനക്കാരുടെ

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

ഫെഡറേഷനുകളും ആഹ്വാനം ചെയ്ത അഖിലേന്ത്യ പണിമുടക്ക് ഇന്നലെ അർധരാത്രിയോടെ ആരംഭിച്ചു. 24 മണിക്കൂർ നീളുന്ന പണിമുടക്ക് ഇന്നലെ അർധരാത്രിയിൽ ആരംഭിച്ച് ഇന്ന് അർധരാത്രി വരെ തുടരും. പത്രവിതരണം, പാൽ വിതരണമുൾപ്പെടെയുള്ള അവശ്യസർവീസുകൾ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ബി.എം.എസ് പണിമുടക്കിൽ പങ്കെടുക്കുന്നില്ല.അതേസമയം, വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർദ്ധന അടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്ത് സ്വകാര്യബസുകളും പണിമുടക്കിനിറങ്ങിയിട്ടുണ്ട്. ഇന്നലെ അധികൃതരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് 22 മുതൽ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്ന് ബസുടമകൾ അറിയിച്ചു.പണിമുടക്കിന്റെ പശ്ചാത്തലത്തിൽ നാളെ നടത്താനിരുന്ന കേരള സർവകലാശാലയുടെ എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി സർവകലാശാല അറിയിച്ചു. പുതുക്കിയ പരീക്ഷ തീയതികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് http://keralauniversity.ac.in സന്ദർശിക്കാവുന്നതാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top