ഇന്ന് അർദ്ധരാത്രി മുതൽ പണിമുടക്ക്; വിവിധ മേഖലകളിൽ പ്രവർത്തനം സ്തംഭിക്കും

തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരേ പ്രതിപക്ഷ ട്രേഡ് യൂണിയനുകളുടെ ആഹ്വാന പ്രകാരം 24 മണിക്കൂര്‍ അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അര്‍ധരാത്രി 12 മണിക്ക് ആരംഭിക്കും. കേരളത്തില്‍ ഭരണ, പ്രതിപക്ഷ സംഘടനകള്‍ പ്രത്യേകമായി പണിമുടക്കിലേക്ക് ചുവടുവച്ചു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേശ് കുമാര്‍ പ്രഖ്യാപിച്ചെങ്കിലും, ഈ അവകാശവാദത്തെ ട്രേഡ് യൂണിയനുകള്‍ തള്ളി രംഗത്തെത്തിയിട്ടുണ്ട്. തുടര്‍ന്ന്, കെഎസ്‌ആര്‍ടിസി മാനേജ്‌മെന്റ് ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു. അതേസമയം, പണിമുടക്കിന് അവധി എടുത്താല്‍ ഒരു ദിവസത്തെ ശമ്പളം ಕಡത്തുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.പണിമുടക്കിന്റെ ഭാഗമായി കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, എല്‍ഐസി, മറ്റ് ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍, കളക്ടറേറ്റുകള്‍, ബാങ്കുകള്‍ എന്നിവയുടെ പ്രവര്‍ത്തനം ബാധിക്കുമെന്ന് അറിയിപ്പുണ്ട്. സ്‌കൂളുകളും കോളേജുകളും നിര്‍ത്തിവയ്ക്കും എന്നാണെങ്കിലും ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല.പാല്‍, പത്രം, ആശുപത്രി, മെഡിക്കല്‍ സ്റ്റോറുകള്‍, ജലവിതരണം, അഗ്‌നിശമനസേവനം തുടങ്ങിയ അവശ്യസേവനങ്ങള്‍ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top