സംസ്ഥാനത്ത് ഇന്ന് അതിതീവ്രമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്. വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0
24 മണിക്കൂറിനുള്ളില്‍ 204.4 മില്ലീമീറ്ററിന് മുകളിലായുള്ള മഴയാണ് ‘അതിതീവ്രമഴ’യായി പരിഗണിക്കുന്നത്.ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 115.6 മില്ലീമീറ്ററും 204.4 മില്ലീമീറ്ററും ഇടയിലുള്ള മഴയാണ് അതിശക്തമഴ എന്നായി നിർവചിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഇവിടെ 64.5 മില്ലീമീറ്ററില്‍ നിന്ന് 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.അടുത്ത മൂന്ന് മണിക്കൂറിനിടെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴക്കും മണിക്കൂറിൽ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി.സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസവും മഴ തുടരാനാണ് സാധ്യത. നാളെ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്കും, മറ്റന്നാള്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്കും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
