കെ.എസ്.ആർ.ടി.സി ആധുനിക സംവിധാനങ്ങളിലൂടെ യാത്രയെ കൂടുതൽ സുഗമവും സ്മാർട്ടുമാക്കി. ചില്ലറയുടെ പ്രശ്നങ്ങൾ ഒഴിവാക്കാനും,

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0
പണം കൈവശമില്ലാത്തപ്പോഴും യാത്ര തുടരാനുമായി ആരംഭിച്ച ട്രാവൽ കാർഡിന് പരക്കാവുന്നതിലും കൂടുതൽ സ്വീകാര്യതയാണ് ലഭിച്ചത്. സേവനം ആരംഭിച്ച ദിവസം മുതൽ ഇതുവരെ 1,00,961 പേരാണ് ട്രാവൽ കാർഡ് സ്വന്തമാക്കിയത്.കാർഡിനായി അപേക്ഷിക്കുന്നവരുടെ എണ്ണം വർധിച്ചതിനാൽ, അടുത്ത ഘട്ടത്തിൽ 5 ലക്ഷത്തോളം കാർഡുകൾ കെ.എസ്.ആർ.ടി.സി പുറത്തിറക്കാനാണ് പദ്ധതിയിടുന്നത്. 73281 വിദ്യാർത്ഥികൾ ഓൺലൈൻ സ്മാർട്ട് കൺസഷൻ കാർഡിനായി അപേക്ഷിച്ചതും ഈ സംവിധാനത്തിന്റെ പ്രചാരമൂന്നാണ് വ്യക്തമാക്കുന്നത്.യാത്രാക്കാലത്തെ ലൈവ് ലൊക്കേഷൻ അറിയാൻ സഹായിക്കുന്ന ‘ചലോ’ ആപ്പ് ഇതുവരെ 1.2 ലക്ഷത്തോളം ആളുകൾ ഡൗൺലോഡ് ചെയ്തിട്ടുണ്ട്.ട്രാവൽ കാർഡ് ഒരു വർഷത്തേക്ക് ഉപയോഗിക്കാവുന്നതാണ്. കേവലം 100 രൂപ ചാർജ്ജ് ചെയ്യുന്നതോടെ കാർഡ് ലഭിക്കും. തുടർന്ന് ഏതെന്നിലാവശ്യത്തിനനുസരിച്ച് റീചാർജ് ചെയ്ത് ഉപയോഗിക്കാം. പണമില്ലാത്ത സാഹചര്യത്തിലും യാത്ര തുടരാനാകുന്നത് നിരവധി യാത്രികർക്കും ആശ്വാസമായി മാറിയിട്ടുണ്ട്.
