വയനാട് ചുരം ബൈപാസിനായി ശക്തമായ പ്രക്ഷോഭത്തിലേക്ക്; ആക്ഷൻ കമ്മിറ്റി സമരത്തിലേക്ക്

താമരശ്ശേരി: ഗതാഗത ദുരിതം നിത്യ സംഭവമായ വയനാട് ചുരത്തിന് സ്ഥിരപരിഹാരം ആവശ്യപ്പെട്ട് ബൈപാസ് നിർമാണത്തിനായി ശക്തമായ സമരത്തിന് ആക്ഷൻ കമ്മിറ്റി ഒരുങ്ങുന്നു. ചുരത്തിന്റെ കടുത്ത ഗതാഗതക്കുരുക്ക് മറികടക്കാൻ അടിവാരം-ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ വഴി ബൈപാസ്

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് ചുരം ബൈപാസ് ആക്ഷൻ കമ്മിറ്റിയും വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട്, വയനാട് ജില്ലാ കമ്മിറ്റികളും സംയുക്തമായി പ്രക്ഷോഭം ആസൂത്രണം ചെയ്‌തു.ഇന്നലെ താമരശ്ശേരി രൂപതാഭവനിൽ ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ആഗസ്റ്റ് 16ന് “വയനാടിന്റെ വഴി തുറക്കൂ” മുദ്രാവാക്യത്തോടെ സമര സന്ദേശ യാത്ര നടത്താൻ തീരുമാനിച്ചത്. ബൈപാസ് ആവശ്യമുന്നയിച്ച് ഒപ്പുശേഖരണം, ദേശീയപാത ഓഫീസ് ഉപരോധം തുടങ്ങിയ സമര പരിപാടികളും ഇതോടൊപ്പം നടക്കും.ബിഷപ്പ് മാർ റെമീജിയോസ് ചുരത്തിലെ ഗതാഗതക്കുരുക്ക് പ്രശ്നപരിഹാരത്തിന് ബൈപാസ് നിർമാണം അനിവാര്യമാണെന്നും എല്ലാ ജനകീയ പ്രക്ഷോഭങ്ങൾക്കും പൂര്‍ണ്ണ പിന്തുണയുണ്ടെന്നും വ്യക്തമാക്കി. വ്യാപാര മാന്ദ്യം രൂക്ഷമാകുന്നതും ടൂറിസം പ്രവാഹം കുറയുന്നതുമെല്ലാം ഈ ഗതാഗത പ്രശ്നത്തെ അന്ധമായി അടയാളപ്പെടുത്തുന്നുവെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ പി.കെ. ബാപ്പു ഹാജിയും ജോജിൻ ടി. ജോയിയും ചൂണ്ടിക്കാട്ടി.യോഗത്തിൽ പങ്കെടുത്തവർ: വി.കെ. ഹുസൈൻ കുട്ടി, ടി.ആർ. ഓമനക്കുട്ടൻ, പി.കെ. ബാപ്പു ഹാജി, ജോജിൻ ടി. ജോയി, അമീർ മുഹമ്മദ് ഷാജി, പി.ടി.എ. ലത്തീഫ്, ജോണി പാറ്റാനി, വി.കെ. മൊയ്തു മുട്ടായി, സെയ്ത് തളിപ്പുഴ, റജി ജോസഫ്, റാഷി താമരശ്ശേരി, പി.കെ. സാലിഹ്, പി.പി. അഗസ്റ്റിൻ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top