സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് സംഘടനകൾ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു. ഗതാഗത വകുപ്പ് മന്ത്രിയുമായി സംയുക്ത സമിതി ഭാരവാഹികള്‍ നടത്തിയ ചർച്ച ഫലപ്രദമായതിനെത്തുടർന്നാണ് സമരം പിന്‍വലിച്ചത്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

ചർച്ചയുടെ ഭാഗമായി വിദ്യാർത്ഥികളുടെ യാത്രാനിരക്കിലെ വർധനവുമായി ബന്ധപ്പെട്ടുള്ള തീരുമാനം ഈ മാസം 29ന് നടക്കുന്ന വിദ്യാർത്ഥി സംഘടനയും ബസ് ഉടമ സംഘാടകരും ഗതാഗത സെക്രട്ടറിയും ഉൾപ്പെടുന്ന സംയുക്ത യോഗത്തിനു ശേഷം പ്രഖ്യാപിക്കുമെന്ന് ധാരണയായി.പിസിസിയെ (Passenger Carrying Capacity) ഒരു മാസത്തേക്ക് മാറ്റിവെക്കാനും, ലിമിറ്റഡ് സ്റ്റോപ്പ് പെർമിറ്റുകളെക്കുറിച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി നിയമപരമായി തടസ്സമില്ലെങ്കിൽ നിലവിലെ രീതികൾ തുടരുമെന്നുമാണ് തീരുമാനിച്ചത്.സമരം പിൻവലിച്ചതോടെ യാത്രക്കാരും വിദ്യാർത്ഥികളും ആശ്വസിക്കുന്നുവെന്ന അഭിപ്രായം വ്യാപകമായി ഉയരുകയാണ്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top