പാസ്‌പോര്‍ട്ട് പുതുക്കുന്നതില്‍ ഇനി ആശങ്കപ്പെടേണ്ട കാലമല്ല. ഓണ്‍ലൈന്‍ പാസ്‌പോര്‍ട്ട് സേവാ സിസ്റ്റം നിലവില്‍ വന്നതോടെ, പാസ്‌പോര്‍ട്ട് പുതുക്കല്‍ ഒരുപാട് എളുപ്പമായിട്ടുണ്ട്. എന്നാല്‍, കൃത്യമായ നടപടിക്രമങ്ങളും ആവശ്യമായ രേഖകളും മനസ്സിലാക്കി മുന്നോട്ടുപോകുന്നത് അനിവാര്യമാണ്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0
ചിലപ്പോള്‍ സാധാരണയായി applicantമാര്‍ ചെയ്യുന്ന പിഴവുകള്‍ ഒഴിവാക്കാനായാല്‍ പൊലീസിന്റെ വെരിഫിക്കേഷനൊന്നുമില്ലാതെ തന്നെ പാസ്‌പോര്‍ട്ട് പുതുക്കുന്നത് സാധ്യമാണ്.പുതിയതായി അപേക്ഷിക്കുകയോ പഴയ പാസ്‌പോര്‍ട്ട് റീ ഇഷ്യൂ ചെയ്യുകയോ ആകുമ്പോള്‍, ആദ്യം www.passportindia.gov.in എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഇതിനായി ഇമെയില്‍, മൊബൈല്‍ നമ്പര്‍, വ്യക്തിഗത വിവരങ്ങള്‍ എന്നിവ നല്‍കണം. ശേഷം “Apply for Fresh/Re-issue of Passport” എന്ന ലിങ്ക് വഴി അപേക്ഷ നല്‍കാം. പാസ്‌പോര്‍ട്ട് പുതുക്കേണ്ടത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കേണ്ടതുണ്ട്. എല്ലാവിധ വിവരങ്ങളും കൃത്യമായി നല്‍കിയശേഷം അപേക്ഷ സമര്‍പ്പിക്കാം.അടുത്ത ഘട്ടത്തില്‍ ഫീസ് അടയ്ക്കുന്നതും അപ്പോയിന്റ്മെന്റ് ഷെഡ്യൂള്‍ ചെയ്യുന്നതുമാണ്. ഡെബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ്, യുപിഐ തുടങ്ങിയ വഴികളിലൂടെ പണമടയ്ക്കാം. ശേഷം സമീപമുള്ള പാസ്‌പോര്‍ട്ട് സേവാ കേന്ദ്രമോ പോസ്റ്റ് ഓഫീസ് പിഎസ്‌കെയോ തിരഞ്ഞെടുക്കാം. തീയതി, സമയ എന്നിവ ഉറപ്പാക്കിയ ശേഷം അപ്പോയിന്റ്മെന്റ് കണ്‍ഫര്‍മേഷന്‍ പ്രിന്റ് എടുത്ത് അതിനൊപ്പം ആവശ്യമായ രേഖകള്‍ തയ്യാറാക്കണം. പഴയ പാസ്‌പോര്‍ട്ടിന്റെ ആദ്യത്തെയും അവസാനത്തെയും പേജുകളുടെ പകര്‍പ്പ്, വിലാസം തെളിയിക്കുന്ന രേഖകള്‍ (ആധാര്‍, വോട്ടര്‍ ഐഡി, ബാങ്ക് പാസ്ബുക്ക്, വാടക കരാര്‍), ജനന സര്‍ട്ടിഫിക്കറ്റ്, സ്‌കൂളിലെ സര്‍ട്ടിഫിക്കറ്റ്, പാന്‍കാര്‍ഡ് തുടങ്ങിയവ ആവശ്യമായേക്കാം.പാസ്‌പോര്‍ട്ട് സേവാ പോര്‍ട്ടലിലെ ‘Track Application Status’ സെക്ഷനിലൂടെ അപേക്ഷയുടെ പുരോഗതിയും പരിശോധിക്കാം. അപേക്ഷ നമ്പര്‍ നല്‍കിയാല്‍ മതി. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനകം കാലാവധി കഴിഞ്ഞ പാസ്‌പോര്‍ട്ടുകളോ വിലാസം മാറ്റം മാത്രമുള്ള അപേക്ഷകളോ ഉള്ളവര്‍ക്ക് പലപ്പോഴും പൊലീസിന്റെ വെരിഫിക്കേഷന്‍ ആവശ്യമില്ല.പുതിയ പാസ്‌പോര്‍ട്ടിന് ആവശ്യമായ ഫീസ് പ്രായപൂര്‍ത്തിയാകാത്തവര്‍ക്കായി 36 പേജ് ബുക്ക്‌ലെറ്റിന് 1000 രൂപയും, തല്‍കാല്‍ സേവനത്തിന് 4000 രൂപയുമാണ്. അപേക്ഷകര്‍ ഇന്ത്യന്‍ പൗരന്മാരായിരിക്കണം, അവരുടെ പേരില്‍ അറസ്റ്റ് വാറന്റോ ക്രിമിനല്‍ കേസുകളോ ഉണ്ടായിരിക്കരുത്. പാസ്‌പോര്‍ട്ടിന്റെ കാലാവധി തീരുന്നതിനുമുമ്പ് ഒരു വര്‍ഷം മുതല്‍ പുതുക്കലിനായി അപേക്ഷിക്കാവുന്നതാണ്.ഇതൊക്കെയായി പാസ്‌പോര്‍ട്ട് പുതുക്കല്‍ സുതാര്യവും സുതാര്യമാകുകയാണ്. ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് സമ്പൂര്‍ണമായും സുഗമമായ രീതിയില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നതാണ് ഇന്നത്തെ സത്യാവസ്ഥ.
