പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി മദ്യവിലയില്‍ വര്‍ദ്ധനവുമായി സംസ്ഥാന സര്‍ക്കാര്‍. ഇനി ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ നിന്ന് 800 രൂപയ്ക്ക് താഴെയുള്ള വിലയിലുള്ള മദ്യക്കുപ്പികള്‍ വാങ്ങുമ്പോള്‍ ഓരോ കുപ്പിക്കും 20 രൂപ അധികമായി അടയ്ക്കേണ്ടി വരും.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

എന്നാല്‍ ഉപയോഗിച്ച കുപ്പി വാങ്ങിയ കടയില്‍ തിരികെ നല്‍കിയാല്‍ ഈ തുക ഉപഭോക്താവിന് തിരിച്ചുകിട്ടും.800 രൂപയ്ക്ക് മുകളില്‍ വിലയുള്ള മദ്യം ഇനി മുതല്‍ ഗ്ലാസ് ബോട്ടിലുകളിലായിരിക്കും ലഭിക്കുക. താഴെ വിലയുള്ളത് പ്ലാസ്റ്റിക് കുപ്പികളിലായിരിക്കും. സര്‍ക്കാര്‍ ഈ പ്ലാസ്റ്റിക് കുപ്പികള്‍ തിരിച്ചെടുക്കാനും പദ്ധതിയിടുന്നുണ്ട്. ഓരോ കുപ്പിയിലും ക്യൂആര്‍ കോഡ് നല്‍കും, അതുവഴി തിരിച്ചടവിന് സൗകര്യമുണ്ടാകും. എല്ലാ അളവിലും ഈ പദ്ധതി ബാധകമായിരിക്കും.പ്ലാസ്റ്റിക് ഒഴിവാക്കുന്നതിന് ഗ്ലാസ് കുപ്പികളിലേക്ക് പൂര്‍ണമായ മാറല്‍ നിലവില്‍ പ്രായോഗികമല്ലെന്ന് തദ്ദേശവകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ബെവ്‌കോ വർഷംതോറും 70 കോടി മദ്യക്കുപ്പികള്‍ വിറ്റഴിക്കുമ്പോള്‍, അതില്‍ 80 ശതമാനവും പ്ലാസ്റ്റിക് കുപ്പികളാണ്. ആദ്യഘട്ടം സെപ്റ്റംബറില്‍ തിരുവനന്തപുരത്തും കണ്ണൂരും ഗ്രീന്‍ കേരള കമ്ബനിയുമായി ചേര്‍ന്നാണ് ആരംഭിക്കുക.
