സ്ഥലത്തെ സർക്കാർ സ്‌കൂളുകളിൽ ഇന്ന് മുതൽ പുതുക്കിയ ഉച്ചഭക്ഷണ മെനുവിന് തുടക്കമാകുന്നു. കുട്ടികളുടെ പോഷണാവശ്യകത കണക്കിലെടുത്ത് 20ഓളം വിഭവങ്ങളാണ് പുതിയ മെനുവിൽ ഉൾപ്പെടുത്തിയത്. പുതിയ മെനു സ്കൂളുകളുടെ നോട്ടീസ്
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

ബോർഡുകളിലും ഓഫീസ് മുറിയിലും പാചകപ്പുരയിലുമുള്ള ചുമരുകളിലും പ്രദർശിപ്പിക്കും. ഭക്ഷണത്തിന്റെ രുചിയും ഗുണനിലവാരവും വിലയിരുത്തുന്നതിന് വിദ്യാർത്ഥികളുടെ അഭിപ്രായവും ശേഖരിക്കും.നിലവിൽ അനുവദിച്ചിരിക്കുന്ന ഫണ്ടിന്റെ പരിധിക്കുള്ളിലായാണ് മെനു രൂപപ്പെടുത്തിയിരിക്കുന്നത്. ദേശീയ കുടുംബാരോഗ്യ സർവെയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള കുട്ടികളിലെ 39 ശതമാനമുള്ള അഴുക്കും 38 ശതമാനമുള്ള അമിതവണ്ണവും മനസ്സിലാക്കിയാണ് കൂടുതൽ പോഷകമുളള വിഭവങ്ങൾ ഉൾപ്പെടുത്തുന്നത്.ഇപ്പോൾ സ്‌കൂളുകളിൽ ഫോർട്ടിഫൈഡ് അരിയാണ് ഉപയോഗിക്കുന്നത്. ഇതുപയോഗിച്ച് ആഴ്ചയിൽ ഒരു ദിവസം വെജിറ്റബിള്‍ ഫ്രൈഡ്റൈസ്, ലെമൺ റൈസ്, വെജ് ബിരിയാണി, ടോമാറ്റോ റൈസ്, കോക്കനട്ട് റൈസ് എന്നിവയും അതിനോടൊപ്പം വെജിറ്റബിള്‍ കറിയോ കുറുമയോ ഒരുക്കും. പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ എന്നിവ ചേർത്ത് തയ്യാറാക്കുന്ന ചമ്മന്തിയും വിളമ്പും. മാസത്തിൽ ഒന്നോ രണ്ടോ ദിവസം മൈക്രോ ഗ്രീൻസും നൽകും.പോഷകത്തോട്ടത്തിൽ നിന്നുള്ള പപ്പായ, മുരിങ്ങയില, മത്തൻ, കുമ്ബളങ്ങ, പയറുവർഗങ്ങൾ, വാഴക്കായ, വാഴതട, കൂമ്പ് എന്നിവയും ചക്ക പോലുള്ള നാട്ടൻ പച്ചക്കറികളും മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുട്ടികളുടെ ആരോഗ്യം മുൻനിർത്തിയുള്ള ഈ പുതിയ സംരംഭം വിദ്യാർത്ഥികളിൽ മികച്ച സ്വാധീനമാണ് പ്രതീക്ഷിക്കുന്നത്.
