ഓണത്തോടനുബന്ധിച്ച് എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സബ്‌സിഡി നിരക്കിൽ രണ്ട് ലിറ്റർ വെളിച്ചെണ്ണ നൽകുമെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ അറിയിച്ചു.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

സപ്ലൈക്കോയി മുഖേനയാണ് സബ്‌സിഡിയോടെ വെളിച്ചെണ്ണ വിതരണം ചെയ്യുന്നത്.ഓഗസ്റ്റ് മാസത്തിൽ ഒരു കാർഡിന് ഒരു ലിറ്റർ വെളിച്ചെണ്ണ 349 രൂപക്ക് ലഭിക്കും. ഇതിന് പുറമെ, സെപ്റ്റംബർ നാലാം തീയതി വരെ മാത്രമല്ല, ഓണത്തിന്നായി അഞ്ചാം തീയതിയിലും വീണ്ടും ഒരു ലിറ്റർ വീതം വെളിച്ചെണ്ണ നൽകും. അതായത്, ഓണക്കാലത്ത് ആകെ രണ്ട് ലിറ്റർ വെളിച്ചെണ്ണയാകും ഒരു കാർഡിന് ലഭിക്കുക.സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുറയുന്നതിന് സർക്കാർ ഇടപെടലുകൾ തുടരുമെന്നും, നിലവിൽ വിപണിയിൽ മോശം നിലവാരമുള്ള വെളിച്ചെണ്ണ വിൽപ്പന നടക്കുന്നുവെന്ന പരാതികൾ പരിശോധിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന് കർശന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
