റിസര്‍വ് ബാങ്കിന്റെ പുതിയ തീരുമാനത്തിൽ ഭവനവായ്പ എടുത്തവർക്കും എടുക്കാൻ ഉദ്ദേശിക്കുന്നവർക്കും ആശ്വാസമായി. ബാങ്ക് റിപ്പോ നിരക്ക് 5.5% ആയതു തുടർച്ചയായി നിലനിർത്തിയതോടെ വായ്പയുടെ പലിശനിരക്കുകൾ
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

താഴേക്കാവാനുള്ള സാധ്യത ഉയര്‍ന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ റിപ്പോ നിരക്ക് 6.5% ൽ നിന്ന് 5.5% ആയി കുറച്ചതിന്റെ ഫലമായി ഭവനവായ്പയുടെ പലിശനിരക്ക് 8%-ല്‍ താഴെയായി.പലിശനിരക്ക് കുറയുന്നത് വായ്പക്കാർക്ക് രണ്ടുതരത്തിലുള്ള ലാഭം നല്‍കാം. ഒന്നാമത്, ഇ.എം.ഐ കുറയ്ക്കാൻ കഴിയും. ഉദാഹരണത്തിന്, 50 ലക്ഷം രൂപ വായ്പയ്ക്ക് 8.5% പലിശനിരക്കില്‍ പ്രതിമാസം അടയ്ക്കേണ്ടത് ₹43,391 ആണെങ്കിൽ, 7.25% പലിശയാക്കുമ്പോള്‍ അതു ₹39,574 ആയി കുറയും. അതിനൊപ്പം 9 ലക്ഷം രൂപത്തോളം പലിശ ലാഭിക്കാം. രണ്ടാമത്, ഇപ്പോഴത്തെ ഇ.എം.ഐ തന്നെ തുടർന്നു വായ്പാ കാലാവധി കുറച്ചാലും ലാഭം ലഭിക്കും. ഉദാഹരണത്തിന്, 20 വര്‍ഷം പകരം 16.5 വര്‍ഷത്തിൽ വായ്പ തീർക്കാമെന്നും, 11 ലക്ഷം രൂപത്തോളം ലാഭിക്കാമെന്നും വിദഗ്ധർ പറയുന്നു.ഇപ്പോള്‍ ഇന്ത്യയില്‍ പണപ്പെരുപ്പം കുറഞ്ഞുവരികയാണ്. ജൂൺ മാസത്തിൽ ഇത് 2.1% ആയി എത്തി, കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഏറ്റവും കുറവായ നിരക്കാണിത്. ഇതിന്റെ അടിസ്ഥാനത്തിൽ അടുത്ത ദിവസങ്ങളിൽ റിപ്പോ നിരക്ക് വീണ്ടും കുറയാൻ സാധ്യതയുണ്ടെന്ന് കരുതപ്പെടുന്നു.ഇതിനാൽ, പുതിയ വായ്പയെടുക്കാനോ, പഴയ വായ്പ പുനഃക്രമീകരിക്കാനോ, മുന്‍കൂട്ടി അടയ്ക്കാനോ ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ നല്ല സമയം തന്നെയാണ്. വരുമാനവും ചെലവുകളും കണക്കാക്കി അനുയോജ്യമായ തീരുമാനമെടുക്കുകയാണെങ്കില്‍ ഭാവിയില്‍ വലിയ സാമ്പത്തിക ലാഭം നേടാം.
