സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ് രണ്ടാം ഘട്ടത്തിന് മന്ത്രിസഭായോഗം അനുമതി നൽകി. പുതിയ ഘട്ടത്തിൽ ഇൻഷുറൻസ് പരിരക്ഷയുടെ പരിധി 3 ലക്ഷം മുതൽ 5 ലക്ഷം രൂപയിലേക്കാണ് ഉയർത്തുന്നത്.രണ്ടാം ഘട്ടത്തിൽ 41 സ്പെഷ്യാലിറ്റി ചികിത്സകളിലേക്ക് വ്യാപിപ്പിച്ചു കൊണ്ട് 2100ലധികം
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

ചികിത്സാ നടപടികൾ അടിസ്ഥാന പാക്കേജിൽ ഉൾപ്പെടുത്തും. ആദ്യ ഘട്ടത്തിൽ കുറ്റാസ്ട്രോഫിക് പാക്കേജിൽ നിന്ന് ഒഴിവാക്കിയ രണ്ടു പ്രധാന ശസ്ത്രക്രിയകളും ഇപ്പോൾ വീണ്ടും പാക്കേജിലാക്കും. കാൽമുട്ട്, ഇടുപ്പെല്ല് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയകൾ ഇനി മുതൽ അടിസ്ഥാന ബെനിഫിറ്റ് പാക്കേജിന്റെ ഭാഗമാകും.ഇതുകൂടാതെ, ഗുരുതര അവയവമാറ്റ രോഗങ്ങൾക്കായി 10 പ്രത്യേക ചികിത്സാ പാക്കേജുകൾ നടപ്പിലാക്കും. ഇതിനായി ഇൻഷുറൻസ് കമ്പനിക്ക് 2 വർഷത്തേക്ക് 40 കോടി രൂപയുടെ കോർപ്പസ് ഫണ്ട് രൂപീകരിക്കണമെന്നാണ് നിർദേശം.ഇ.എസ്.ഐ ആനുകൂല്യം ലഭ്യമല്ലാത്ത പൊതു മേഖലാ സ്ഥാപനങ്ങൾ, ബോർഡുകൾ, കോർപ്പറേഷനുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും പെൻഷൻക്കാർക്കും പദ്ധതി വ്യാപിപ്പിക്കും.ഡയാലിസിസ്, കീമോതെറാപ്പി പോലുള്ള തുടർച്ചയായ ചികിത്സ ആവശ്യമായ ഡേ കെയർ നടപടികൾക്ക് ഇൻഷുറൻസ് പോർട്ടലിൽ ഒറ്റത്തവണ രജിസ്ട്രേഷൻ സൗകര്യം അനുവദിക്കും. സർജിക്കല്‍, മെഡിക്കല്‍ ചികിത്സാ പാക്കേജുകൾ ഒരുമിച്ചും ക്ലബ് ചെയ്ത് അംഗീകരിക്കാവുന്നതായിരിക്കും. ആശുപത്രിയിലായിരിക്കും മുമ്പും ശേഷവും നടക്കുന്ന ചിലവുകൾക്കും ഇപ്പോൾ ഇൻഷുറൻസ് ലഭ്യമാകും — പ്രീ ഹോസ്പിറ്റലൈസേഷനായി 3 ദിവസം, പോസ്റ്റ് ഹോസ്പിറ്റലൈസേഷനായി 5 ദിവസം വരെയുള്ള ചെലവുകൾ ഉൾപ്പെടുത്തും.
