തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 12 വരെ ദീര്‍ഘിപ്പിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

ഫോമുകള്‍ 4, 5, 6, 7 പ്രകാരമുള്ള അപേക്ഷകളും ആക്ഷേപങ്ങളും വലിയ തോതില്‍ ലഭിച്ച സാഹചര്യത്തിലാണ് ഈ നീട്ടല്‍ തീരുമാനിച്ചത്. നിലവില്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലുമുള്ള വോട്ടര്‍പട്ടിക പുതുക്കല്‍ നടപടികള്‍ സജീവമായി തുടരുകയാണ്. അപേക്ഷകളും ആക്ഷേപങ്ങളും സമയബന്ധിതമായി പരിഗണിക്കേണ്ടതിന്റെ ഭാഗമായി ഓഗസ്റ്റ് 9, 10 എന്നീ അവധി ദിവസങ്ങളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അവധി ദിവസങ്ങളില്‍ ഹിയറിംഗുകള്‍, ഫോം 5 പ്രകാരമുള്ള ആക്ഷേപങ്ങളുടെ നേരിട്ട് സ്വീകരിക്കല്‍, പട്ടിക പുതുക്കല്‍ നടപടികള്‍ എന്നിവയ്ക്കും അവസരമുണ്ടാകുമെന്ന് കമ്മീഷന്‍ അറിയിച്ചു.
